വെ​ണ്ണി​ക്കു​ളം മു​ങ്ങി
Sunday, October 17, 2021 10:34 PM IST
വെ​ണ്ണി​ക്കു​ളം: മ​ണി​മ​ല​യാ​ര്‍ ക​ര​ക​വി​ഞ്ഞ​തി​നേ തു​ട​ര്‍​ന്ന് വെ​ണ്ണി​ക്കു​ളം വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. ടൗ​ണും പ്ര​ധാ​ന റോ​ഡു​ക​ളും വെ​ള്ള​ത്തി​ലാ​ണ്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ണ്ണി​ക്കു​ള​ത്തും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​യ​ത്.
വെ​ണ്ണി​ക്കു​ളം ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ വ​ഴി​യി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടം പൂ​ര്‍​ണ​മാ​യും ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. തി​രു​വ​ല്ല - റാ​ന്നി, കോ​ട്ട​യം - മ​ല്ല​പ്പ​ള്ളി - കോ​ഴ​ഞ്ചേ​രി റോ​ഡു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. ക​ട​ക​ളി​ലും വെ​ള്ളം ക​യ​റി വ​ന്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടു​ണ്ട്.
2018ലെ ​പ്ര​ള​യ​ത്തി​ല്‍ പോ​ലും വെ​ണ്ണി​ക്കു​ള​ത്തു വെ​ള്ളം ക​യ​റി​യി​രു​ന്നി​ല്ല.
പു​റ​മ​റ്റം പ​ഞ്ചാ​യ​ത്തി​ല്‍ മ​ണി​മ​ല​യാ​റി​ന്റെ തീ​ര​ത്തു​ള്ള ഒ​ന്ന് മു​ത​ല്‍ അ​ഞ്ച് വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. അ​ഞ്ച് ക്യാ​മ്പു​ക​ളി​ലാ​യി 110 പേ​രെ മാ​റ്റി​താ​മ​സി​പ്പി​ച്ചു.
മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള കോ​മ​ളം പാ​ലം ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി.
കോ​മ​ളം ജം​ഗ്ഷ​ന്‍, തു​രു​ത്തി​ക്കാ​ട് ഭാ​ഗ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി. കെ​എ​സ്ഇ​ബി ജം​ഗ്ഷ​ന്‍ - സെ​ന്റ് തോ​മ​സ് സ്‌​കൂ​ള്‍ റോ​ഡി​ലും പാ​ട്ട​ക്കാ​ല ജം​ഗ്ഷ​ന്‍ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം​ക​യ​റി. ഈ ​ഭാ​ഗ​ങ്ങ​ളി​ലെ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.
അ​പ്ര​തീ​ക്ഷി​ത​മാ​യ വെ​ള്ളം വ​ര​വാ​യി​രു​ന്ന​തി​നാ​ല്‍ വ​ന്‍ ന​ഷ്ട​മാ​ണ് വീ​ടു​ക​ള്‍​ക്കും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍​ക്കു​മു​ണ്ടാ​യ​ത്. സാ​ധ​ന​ങ്ങ​ള്‍ എ​ടു​ത്തു മാ​റ്റു​ന്ന​തി​നു മു​മ്പേ വെ​ള്ളം ക​യ​റി.
ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​നാ​കാ​ത്ത​തി​നാ​ല്‍ വൈ​ദ്യു​തി വി​ത​ര​ണ​വും തി​രി​കെ ല​ഭി​ച്ചി​ട്ടി​ല്ല.
ഇ​ര​വി​പേ​രൂ​ര്‍, പു​റ​മ​റ്റം
പു​റ​മ​റ്റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ഠ​ത്തും​ഭാ​ഗം, ക​റു​ത്ത​വ​ട​ശേ​രി​ക്ക​ട​വ് ഭാ​ഗ​ങ്ങ​ളി​ല്‍ വ​ന്‍​തോ​തി​ല്‍ പ്ര​ള​യ​ന​ഷ്ടം ഉ​ണ്ടാ​യി.
നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു.
മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വെ​ള്ളം​ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ​ത്തി. എ​ന്‍​ഡി​ആ​ര്‍​എ​ഫ് സം​ഘ​ത്തെ​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ച്ചി​രു​ന്നു. വെ​ണ്ണി​ക്കു​ളം റോ​ഡ് പൂ​ര്‍​ണ​മാ​യി മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്.
ഇ​ര​വി​പേ​രൂ​ര്‍ ജം​ഗ്ഷ​ന്‍​വ​രെ വെ​ള്ളം എ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ത​ന്നെ വ​ള്ളം​കു​ളം, നെ​ല്ലാ​ട്, വള്ളംകുളം ഭാ​ഗ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​യി​രു​ന്നു. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി.