വ​യ​ക്ക​ര ഒ​റ്റ​പ്പെ​ട്ടു, പ്ര​ദേ​ശ​വാ​സി​ക​ള്‍ ഷെ​ഡി​നു​ള്ളി​ല്‍
Sunday, October 17, 2021 10:36 PM IST
കോ​ന്നി: വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ര്‍​ന്ന് വ​ന​മേ​ഖ​ല​യി​ലെ വ​യ​ക്ക​ര പ്ര​ദേ​ശം ഒ​റ്റ​പ്പെ​ട്ടു; ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ച​ത് താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലേ​ക്ക്. 26 പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ മാ​റ്റി​യി​രി​ക്കു​ന്ന​ത്.
മ​ഴ പെ​യ്ത് അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്നാ​ല്‍ ഒ​റ്റ​പ്പെ​ടു​ന്ന പ്ര​ദേ​ശ​മാ​യി വ​യ​ക്ക​ര മാ​റി​യി​ട്ടു​ണ്ട്. പാ​ലം പോ​ലു​മി​ല്ലാ​ത്ത​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സ​മു​ണ്ടാ​യി​ട്ടു​ണ്ട്.
ആ​ളു​ക​ളെ മാ​റ്റി​പാ​ര്‍​പ്പി​ക്കാ​ന്‍ ത​ന്നെ ക​മ്യൂ​ണി​റ്റി ഹാ​ള്‍ പോ​ലെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മ​ല്ല. വ​ന​ത്തി​നു​ള്ളി​ല്‍ താ​ത്കാ​ലി​ക ഷെ​ഡ് നി​ര്‍​മി​ച്ചു​ള്ള താ​മ​സം ഏ​റെ ഭീ​ഷ​ണി​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങും
തി​രു​വ​ല്ല:​മ​ണി​മ​ല, പ​മ്പ ന​ദി​ക​ളി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക​ളേ തു​ട​ര്‍​ന്ന് പ​മ്പിം​ഗ് നി​ര്‍​ത്തി​വ​ച്ച​തി​നാ​ല്‍ തി​രു​വ​ല്ല,ച​ങ്ങ​നാ​ശേ​രി ന​ഗ​രപ്ര​ദേ​ശ​ങ്ങ​ളി​ലും ക​വി​യൂ​ര്‍,കു​ന്ന​ന്താ​നം,കു​റ്റൂ​ര്‍,തി​രു​വ​ന്‍​വ​ണ്ടൂ​ര്‍,നി​ര​ണം, ക​ട​പ്ര,പെ​രി​ങ്ങ​ര,നെ​ടു​മ്പ്രം,വാ​ഴ​പ്പ​ള്ളി, തൃ​ക്കൊ​ടി​ത്താ​നം, പാ​യി​പ്പാ​ട്, കു​ട്ട​നാ​ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ഇ​നിയൊരു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ത​ട​സം നേ​രി​ടു​മെ​ന്ന് തി​രു​വ​ല്ല പി.​എ​ച്ച് സ​ബ്ഡി​വി​ഷ​ന്‍ അ​സി​. എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ അ​റി​യി​ച്ചു.