മ​ഴ മു​ന്ന​റി​യി​പ്പ്: ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്നും നാ​ളെ​യും മ​ഴ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശം. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലെ മ​ഴ​യേ​തു​ട​ർ​ന്ന് ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യും പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​പ്പോ​ഴും വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ക​യും ചെ​യ്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജാ​ഗ്ര​ത ക​ർ​ശ​ന​മാ​ക്കി​യ​ത്.
ര​ണ്ടു​ദി​വ​സം മ​ഴ മാ​റി​നി​ന്ന​തോ​ടെ പ്ര​ള​യ​ജ​ലം വേ​ഗ​ത്തി​ൽ ത​ന്നെ ഇ​റ​ങ്ങി​യ​ത് ആ​ശ്വാ​സ​മാ​യി. ന​ദി​ക​ളി​ലും ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണ്.
ഇ​തി​നി​ടെ സം​ഭ​ര​ണി​ക​ൾ തു​റ​ന്നു​വെ​ങ്കി​ലും പ്ര​ള​യ​ഭീ​തി ഉ​ണ്ടാ​യി​ല്ല. നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തേ​യു​ള്ളൂ. പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ലും പ​ന്ത​ളം പ്ര​ദേ​ശ​ത്തും ഇ​പ്പോ​ഴും പ്ര​ള​യ​ദു​രി​ത​മു​ണ്ട്. പ​ന്ത​ളം റൂ​ട്ടി​ല​ട​ക്കം ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.
ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വീ​ടു​ക​ളി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങ​രു​ത്: മ​ന്ത്രി
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ര​ണ്ടു ദി​വ​സ​മാ​യി മ​ഴ മാ​റി​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ വെ​ള്ളം ഇ​റ​ങ്ങു​ന്നെ​ന്ന ധാ​ര​ണ​യി​ൽ തി​രി​കെ വീ​ടു​ക​ളി​ലേ​ക്ക് ഉ​ട​ൻ മ​ട​ങ്ങ​രു​തെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. മ​ഴ​ക്കെ​ടു​തി വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ഇ​ന്നു മു​ത​ൽ ജി​ല്ല​യി​ൽ അ​തി ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ വ​കു​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തു​ണ്ട്. വെ​ള്ളം ഇ​റ​ങ്ങു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​പ്പ​ർ കു​ട്ട​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്ക​ണ​മെ​ന്നും ജി​ല്ല​യി​ലെ ക്യാ​ന്പു​ക​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, വെ​ള്ളം, വൈ​ദ്യു​തി ഇ​വ ല​ഭ്യ​മാ​കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പ​ന്പ, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വെ​ള്ളം കു​റ​ഞ്ഞി​ട്ടു​ണ്ട്. ക​ക്കി, പ​ന്പ ഡാ​മു​ക​ളി​ൽ നി​ന്നാ​യി പ​ന്പാ​ന​ദി​യി​ൽ 175 മു​ത​ൽ 250 ഘ​ന​മീ​റ്റ​ർ വെ​ള്ളം മാ​ത്ര​മാ​ണ് ഒ​ഴു​കു​ന്ന​ത്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ന് കീ​ഴി​ലു​ള്ള എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​രും 25 വ​രെ 24 മ​ണി​ക്കൂ​റും സേ​വ​ന​സ​ജ്ജ​രാ​യി​രി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ൽ 32,000 ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വൈ​ദ്യു​തി ക​ണ​ക്ഷ​ന് ത​ക​രാ​റ് സം​ഭ​വി​ച്ചി​രു​ന്ന​താ​യും ഇ​തി​ൽ 22,000 ക​ണ​ക്ഷ​ൻ പു​നഃ​സ്ഥാ​പി​ക്കാ​നാ​യെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. വി​വി​ധ വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

റാ​ന്നി​യി​ൽ സ​ർ​വ​ക​ക്ഷി​യോ​ഗം
റാ​ന്നി: ക​ന​ത്ത മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ റാ​ന്നി​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗം​യോ​ഗം തീ​രു​മാ​നി​ച്ചു. ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​തി​നൊ​പ്പം മ​ഴ തു​ട​രു​മെ​ന്ന പ്ര​വ​ച​നം കൂ​ടി​യു​ള്ള പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ളി​ൽ​നി​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ ആ​ളു​ക​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം​എ​ൽ​എ വി​ളി​ച്ചു​ചേ​ർ​ത്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ.് ഗോ​പി ,ത​ഹ​സി​ൽ​ദാ​ർ ന​വീ​ൻ ബാ​ബു, ഡി​വൈ​എ​സ്പി മാ​ത്യു ജോ​ർ​ജ്, പി. ​ആ​ർ. പ്ര​സാ​ദ്, എം.​വി. വി​ദ്യാ​ധ​ര​ൻ, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, രാ​ജു മ​രു​തി​ക്ക​ൽ, ഏ​ബ്ര​ഹാം കു​ള​മ​ട, സാം​കു​ട്ടി പാ​ല​യ്ക്കാ​മ​ണ്ണി​ൽ, സ​ജീ​ർ പേ​ഴു​ന്പാ​റ, കെ. ​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ക്വാ​റി പ്ര​വ​ർ​ത്ത​ന​വും മ​ണ്ണെ​ടു​പ്പും: നി​രോ​ധ​നം ദീ​ർ​ഘി​പ്പി​ച്ചു
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ എ​ല്ലാ ക്വാ​റി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​വും മ​ല​യോ​ര​ത്തു നി​ന്നും മ​ണ്ണ് വെ​ട്ടി​മാ​റ്റു​ക, ആ​ഴ​ത്തി​ലു​ള്ള കു​ഴി​ക​ൾ നി​ർ​മി​ക്കു​ക, നി​ർ​മാ​ണ​ത്തി​നാ​യി ആ​ഴ​ത്തി​ൽ മ​ണ്ണ് മാ​റ്റു​ക എ​ന്നീ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രോ​ധി​ച്ച ഉ​ത്ത​ര​വ് 24 വ​രെ ദീ​ർ​ഘി​പ്പി​ച്ച​താ​യി​യ ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.​ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​ൻ ദു​ര​ന്ത നി​വാ​ര​ണ നി​യ​മം 2005 പ്ര​കാ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ജി​ല്ലാ ജി​യോ​ള​ജി​സ്റ്റ്, റ​വ​ന്യൂ ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ​മാ​ർ എ​ന്നി​വ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി. ഏ​തു ലം​ഘ​ന​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ജ​ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ആ​ർ​ക്കും അ​താ​ത് താ​ലൂ​ക്കു​ക​ളി​ലെ ക​ണ്‍​ട്രോ​ൾ റൂ​മു​ക​ളി​ൽ പ​രാ​തി​പ്പെ​ടാം.