കി​ട​ങ്ങ​യം ഭാ​ഗ​ത്തു കു​ടു​ങ്ങി​യ 21 പേ​രെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, October 19, 2021 10:14 PM IST
മൂ​ടി​യൂ​ർ​ക്കോ​ണം ഭാ​ഗ​ത്ത് ഏ​ഴു​പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ക്കി

പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞെ​ത്തി​യ വെ​ള്ളം പ​ന്ത​ളം ഭാ​ഗ​ത്തു​നി​ന്ന് ഒ​ഴി​യു​ന്നി​ല്ല. റോ​ഡു​ക​ളി​ല​ട​ക്കം ക​യ​റി​യ വെ​ള്ളം ഒ​ഴി​യാ​ത്ത​ത് ദു​രി​തം ഇ​ര​ട്ടി​ച്ചു. പ​ത്ത​നം​തി​ട്ട, മാ​വേ​ലി​ക്ക​ര റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല. നി​ര​വ​ധി ചെ​റി​യ റോ​ഡു​ക​ളി​ലും വെ​ള്ള​ക്കെ​ട്ടു​ക​ളു​ണ്ട്.
കി​ട​ങ്ങ​യം ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടി​ൽ കു​ടു​ങ്ങി​യ ആ​റ് കു​ടം​ബ​ങ്ങ​ളി​ലെ 21 പേ​രെ ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി സ​മീ​പ​ത്തെ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ന്ന ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ നേ​തൃ​ത്വം ന​ല്കി.
ചൊ​വാ​ഴ്ച രാ​വി​ലെ എ​ട്ട് മു​ത​ൽ വാ​ർ​ഡ് ഒ​ന്നി​ൽ മൂ​ടി​യൂ​ർ​ക്കോ​ണം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളി​ൽ നി​ന്ന് ര​ണ്ടു ഭി​ന്ന ശേ​ഷി​ക്കാ​ർ ഉ​ൾ​പ്പെ​ടെ ഏ​ഴു​പേ​രെ ഒ​ഴി​പ്പി​ച്ചു ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലാ​ക്കി.
അ​പ​ക​ട​ത്തി​ൽ കൈ​കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​രും വാ​ർ​ധ​ക്യ​ത്താ​ൽ അ​വ​ശ​യാ​യ മാ​താ​വ് കു​ട്ടി​യ​മ്മ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് സ്വ​ന്ത​മാ​യി ച​ങ്ങാ​ടം നി​ർ​മി​ച്ച് നി​ര​വ​ധി മൃ​ഗ​ങ്ങ​ളെ​യും 13 ആ​ളു​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്നു​മാ​യി ഇ​രു​ന്നൂ​റോ​ളം പേ​രെ പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി ഒ​ഴി​പ്പി​ച്ച് ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കും ക്യാ​ന്പു​ക​ളി​ലേ​ക്കും എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു.
വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് ഒ​റ്റ​പ്പെ​ട്ട് കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ച് ന​ൽ​കാ​നും സേ​ന മു​ൻ​കൈ എ​ടു​ത്തു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി.​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 30 പേ​ര​ട​ങ്ങു​ന്ന ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും 25 പേ​ര​ട​ങ്ങു​ന്ന സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​വു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.