എ​ല്ലാ ജീ​വ​ന​ക്കാ​രും ജോ​ലി​ക്ക് ഹാ​ജ​രാ​ക​ണ​മെ​ന്ന് ഉ​ത്ത​ര​വ്
Tuesday, October 19, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​ത്തി​ലെ വ​കു​പ്പ് 33, 34(എ​ച്ച്) പ്ര​കാ​രം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ എ​ല്ലാ വ​കു​പ്പു​ക​ളി​ലേ​യും പ്രാ​ദേ​ശി​ക അ​ഥോ​റി​റ്റി​ക​ളി​ലേ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും 25 വ​രെ ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കേ​ണ്ട​താ​ണെ​ന്നും ഹെ​ഡ്ക്വാ​ര്‍​ട്ടേ​ഴ്സ് വി​ട്ടു പോ​കാ​ന്‍ പാ​ടി​ല്ലെ​ന്നും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണും ജി​ല്ലാ ക​ള​ക്ട​റു​മാ​യ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍ ഉ​ത്ത​ര​വാ​യി.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ആ​വ​ശ്യ​മു​ള്ള പ​ക്ഷം ഏ​തു സ​മ​യ​ത്തും ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ടി​ക്കാ​ന്‍ ത​യാ​റാ​ക​ണം.ഗ​ര്‍​ഭി​ണി​ക​ള്‍, അം​ഗ​പ​രി​മി​ത​ര്‍, മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ത്താ​ല്‍ നി​ല​വി​ല്‍ അ​വ​ധി​യി​ല്‍ പ്ര​വേ​ശി​ച്ചി​രി​ക്കു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഈ ​ഉ​ത്ത​ര​വ് ബാ​ധ​ക​മ​ല്ല. വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.