പ്ര​യാ​റ്റു​ക​ട​വ് പാ​ല​ത്തി​നും ഭീ​ഷ​ണി ‌
Wednesday, October 20, 2021 10:29 PM IST
ഇ​ര​വി​പേ​രൂ​ർ: മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള പ്ര​യാ​റ്റു​ക​ട​വ് പാ​ല​ത്തി​നും ഭീ​ഷ​ണി. പാ​ല​ത്തോ​ടു ചേ​ർ​ന്ന തി​ട്ട ത​ക​ർ​ന്നു തു​ട​ങ്ങി. മു​ള​ങ്കാ​ടു​ക​ളും മ​ര​ങ്ങ​ളും അ​ട​ക്കം പാ​ല​ത്തി​ൽ ത​ങ്ങി​നി​ൽ​ക്കു​ക​യാ​ണ്. ഇ​തോ​ടെ നീ​രൊ​ഴു​ക്കും ത​ട​സ​പ്പെ​ട്ടു. മ​ഴ​ക്കെ​ടു​തി​യി​ൽ പാ​ല​ത്തി​ന്‍റെ ക​ര​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞി​രി​ക്കു​ക​യാ​ണ്.‌
ഇ​ര​വി​പേ​രൂ​ർ, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ലം മ​ണി​മ​ല​യാ​റി​നു കു​റു​കെ​യു​ള്ള പ​ഴ​യ പാ​ല​മാ​ണ്. ചെ​റി​യ​വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മേ ഇ​തു​വ​ഴി ക​ട​ത്തി​വി​ടു​ന്നു​ള്ളൂ. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ൽ പാ​ല​ത്തി​ന​ടി​യി​ൽ അ​ടി​ഞ്ഞു​കൂ​ടി​യ മ​ര​ങ്ങ​ളും മു​ള​ങ്കാ​ടു​ക​ളും നീ​ക്കം ചെ​യ്തി​രു​ന്നി​ല്ല. പാ​ല​ത്തോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്തെ മു​ള​ങ്കാ​ടു​ക​ളും നി​ലം​പ​തി​ച്ചി​രി​ക്കു​ക​യാ​ണ്. ‌