എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സ്: സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
Wednesday, October 20, 2021 10:32 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക്കാ​നം മാ​ർ ബ​സേ​ലി​യോ​സ് ക്രി​സ്ത്യ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ബി​ടെ​ക് മെ​ക്കാ​നി​ക്ക​ല്‍, സി​വി​ല്‍, ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ്, ഇ​ല​ക്ട്രോ​ണി​ക്സ് ആ​ന്‍​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ൻ​ജി​നീ​യ​റിം​ഗ് ബ്രാ​ഞ്ചു​ക​ളി​ല്‍ കോ​ഴ്സു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഇന്നു പ​ത്ത​നം​തി​ട്ട മാ​ക്കാം​കു​ന്ന് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും. പ്ല​സ്ടു​വി​ന് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് അ​ല്ലെ​ങ്കി​ൽ ഫി​സി​ക്സ്, കെ​മി​സ്ട്രി മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ൾ​ക്ക് 85 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പൂ​ർ​ണ ഫീ​സ് ഇ​ള​വും മ​റ്റു വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് പ്ല​സ് ടു ​മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ക​ര്‍​ഷ​ക​മാ​യ സ്കോ​ള​ർ​ഷി​പ്പും ന​ൽ​കും. കീം ​പാ​സാ​കാ​ത്ത​വ​ർ​ക്കും എ​ത്താം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9747031624. നാളെ കണ്ണൻകോട് സെന്‍റ് തോമസ് പള്ളി ഓഡിറ്റോറിയത്തിലും സ്പോട്ട് ഇന്‍റർവ്യൂ ഉണ്ടാകും.

ഉ​ടു​ന്പി​നെ കൊ​ന്ന​കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ ‌‌

ചി​റ്റാ​ർ: കൊ​ടു​മു​ടി വ​ന​ത്തി​ൽ നി​ന്നും ഉ​ടു​ന്പി​നെ പി​ടി​കൂ​ടി കൊ​ന്ന് ഇ​റ​ച്ചി വേ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ വ​ന​പാ​ല​ക​സം​ഘം എ​ത്തി മൂ​ന്നു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ടു​മു​ടി രേ​ശ്മാ​ല​യം എം.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ (46), മു​രു​പ്പേ​ൽ എം.​കെ. അ​നു (36), മീ​ൻ​കു​ഴി മാ​ന്പ​റ്റ​യി​ൽ സ​ജി ആ​ന​ന്ദ​ൻ (49) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം കൊ​ടു​മു​ടി വ​ന​ത്തി​ൽ വേ​ട്ട​നാ​യ​യെ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ​ർ ഉ​ടു​ന്പി​നെ പി​ടി​കൂ​ടി​യ​തെ​ന്നു പ​റ​യു​ന്നു. ‌