റോ​ഡു പ​ണി പൂ​ർ​ത്തി​യാ​കും​ മു​ന്പേ ച​ര​ക്കു​ലോ​റി ക​നാ​ൽ പാ​ല​ത്തി​ൽ കു​ട​ങ്ങി ‌
Wednesday, October 20, 2021 10:32 PM IST
റാ​ന്നി: റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ​ത്തു​ന്ന​തോ​ടെ വ​ലി​യ ക​ലു​ങ്ക് ക​നാ​ല്‍​പാ​ല​ത്തി​ന്‍റെ ഉ​യ​ര​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക തു​ട​രു​ന്ന​തി​നി​ടെ ഇ​തു​വ​ഴി​യെ​ത്തി​യ ച​ര​ക്കു ലോ​റി​ക്കു യാ​ത്രാ ത​ട​സം. പാ​ല​ത്തി​ന​ടി​യി​ലൂ​ടെ ക​ട​ന്നു പോ​കാ​നാ​കാ​തെ പാ​തി​വ​ഴി​യി​ല്‍ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു ലോ​റി മ​ട​ങ്ങി.
ഡ​ല്‍​ഹി​യി​ലേ​ക്ക് റാ​ന്നി​യി​ല്‍ നി​ന്നും ച​ര​ക്കു ക​യ​റ്റി പോ​കാ​നെ​ത്തി​യ കാ​ര്‍​ഗോ ലോ​റി​യാ​ണ് മ​റു​വ​ശം ക​ട​ക്കാ​നാ​കാ​തെ കു​ടു​ങ്ങി​യ​ത്. ഇ​തോ​ടെ ഇ​വി​ടെ നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ലേ​ക്ക് ച​ര​ക്ക് ചെ​റി​യ വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് ലോ​ഡു ചെ​യ്തു പോ​കു​ക​യാ​യി​രു​ന്നു. റോ​ഡ് ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തോ​ടെ ക​നാ​ല്‍​പാ​ല​വും റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​വും ത​മ്മി​ലു​ള്ള ഉ​യ​രം കു​റ​യു​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു. ഇ​ത് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഗ​താ​ഗ​ത​ത്തെ ഇ​തു ബാ​ധി​ക്കു​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് ഇ​ന്ന​ലെ ലോ​റി കു​ടു​ങ്ങി​യ​തോ​ടെ യാ​ഥാ​ര്‍​ഥ്യ​മാ​യി.‌
പു​ന​ലൂ​ര്‍ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ വ​ലി​യ​ക​ലു​ങ്കി​നും ഡി​പ്പോ​പ​ടി​ക്കു​മി​ട​യി​ലെ ക​നാ​ല്‍​പാ​ല​മാ​ണ് വി​ക​സ​ന​മെ​ത്തി​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്ക് ബാ​ധ്യ​ത​യാ​യ​ത്. റോ​ഡി​ന്‍റെ ഉ​പ​രി​ത​ല​വും പാ​ല​വും ത​മ്മി​ല്‍ നേ​ര​ത്തെ ത​ന്നെ ഉ​യ​ര​ക്കു​റ​വു​ണ്ടാ​യി​രു​ന്നു. പു​തി​യ റോ​ഡു വ​ന്ന​തോ​ടെ ഇ​ത് വ​ർ​ധി​ച്ചു. ഉ​യ​രം വ​ർ​ധി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ റോ​ഡ് ഇ​വി​ടെ താ​ഴ്ത്ത​ണം. താ​ഴ്ത്തി​യാ​ല്‍ സ​മീ​പ​ത്തെ തോ​ട്ടി​ലെ വെ​ള്ളം റോ​ഡി​ലെ​ത്തും.
പാ​ല​ത്തി​നി​രു​വ​ശ​വും റോ​ഡ് ഉ​യ​ര്‍​ത്തി​യാ​ണ് പ​ണി​തി​രി​ക്കു​ന്ന​ത്. പി​ന്നീ​ടു​ള്ള പ​രി​ഹാ​രം ഇ​വി​ടെ മേ​ല്‍​പ്പാ​മെ​ന്ന​താ​യി​രു​ന്നു. ഇ​ത് ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ച പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.
എ​ന്നാ​ല്‍ കെ​എ​സ്ടി​പി അ​ധി​കൃ​ത​രും കി​ഫ്ബി​യും മേ​ല്‍​പ്പാ​ല​മെ​ന്ന ആ​ശ​യം ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വ​ലി​യ ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്ക് റാ​ന്നി​ക്കും പ​ത്ത​നം​തി​ട്ട​ക്കു​മി​ട​യി​ല്‍ ബ​ദ​ല്‍​പാ​ത തേ​ടേ​ണ്ട അ​വ​സ്ഥ സം​ജാ​ത​മാ​യി. ‌