സം​സ്ഥാ​ന​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ഏ​റെ​യും പ​ത്ത​നം​തി​ട്ട​യി​ൽ ‌
Thursday, October 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ പ​കു​തി​യും ജി​ല്ല​യി​ലാ​ണ്. മ​ഴ ശ​ക്ത​മാ​യി ആ​ദ്യ​ദി​വ​സം ത​ന്നെ 1300 പേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ഡോ.​ദി​വ്യ എ​സ്. അ​യ്യ​ർ.
ജി​ല്ല​യി​ൽ 140 ക്യാ​ന്പു​ക​ളി​ലാ​യി നി​ല​വി​ൽ 2179 കു​ടും​ബ​ങ്ങ​ളി​ലെ 7,438 ആ​ളു​ക​ൾ ക​ഴി​യു​ന്ന​താ​യും ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു. മ​റ്റു താ​ലൂ​ക്കു​ക​ളി​ൽ ക്യാ​ന്പു​ക​ൾ, കു​ടും​ബ​ങ്ങ​ൾ ആ​ളു​ക​ളു​ടെ എ​ണ്ണം ക്ര​മ​ത്തി​ൽ. ‌
തി​രു​വ​ല്ല 98 ,5419. കോ​ഴ​ഞ്ചേ​രി 15, 885. അ​ടൂ​ർ 11, 611 പേ​രും റാ​ന്നി​യി​ൽ മൂ​ന്ന് , 218 മ​ല്ല​പ്പ​ള്ളി 10 , 237, കോ​ന്നി മൂ​ന്ന്, 68. ‌