ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലു​ള്ള​വ​ർ തു​ട​ര​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ് ‌
Thursday, October 21, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: 24 വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത ഉ​ണ്ടെ​ന്ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ അ​വി​ടെ​ത​ന്നെ തു​ട​ര​ണ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു. പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​രു​മാ​യി ജി​ല്ല​യി​ലെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.‌
ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​പേ​ഴ്ണാ​യി​ട്ടു​ള്ള ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി കൃ​ത്യ​മാ​യ മു​ന്നൊ​രു​ക്ക​ത്തോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ച്ചു​വ​രു​ന്ന​ത്. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ജി​ല്ല​യി​ലെ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള 44 പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​ത്തി ഇ​വ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ 145 ക്യാ​ന്പു​ക​ളി​ലാ​യി നി​ല​വി​ൽ 7,646 ആ​ളു​ക​ൾ ക​ഴി​യു​ന്ന​താ​യും മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.‌
നി​ല​വി​ൽ പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ​നി​ന്ന് താ​ഴ്ന്നി​ട്ടു​ണ്ട്. പ​ന്പ, മ​ണി​മ​ല​യാ​ർ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​ല​വി​ൽ മു​ന്ന​റി​യി​പ്പ് ലെ​വ​ലി​ന് താ​ഴെ​യാ​ണു​ള്ള​ത്. അ​ച്ച​ൻ​കോ​വി​ൽ ന​ദി​യി​ൽ ജ​ലം നി​ല​വി​ൽ ഉ​യ​ർ​ന്നു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും അ​പ​ക​ട​നി​ല​യ്ക്കു താ​ഴെ​യാ​ണു​ള്ള​ത്. ക​ക്കി- ആ​ന​ത്തോ​ട്, പ​ന്പ ഡാ​മു​ക​ൾ തു​റ​ന്ന് വെ​ള്ളം ഒ​ഴു​ക്കി​യെ​ങ്കി​ലും ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ല്ല.
ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​വും രാ​ത്രി​യി​ലു​മാ​യി ചി​ല ഇ​ട​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചെ​ങ്കി​ലും ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കാ​ര്യ​മാ​യി ഉ​യ​ർ​ന്നി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ‌