നി​ർ​ദി​ഷ്ട അ​പ്രോ​ച്ച് പാ​ത​യു​ടെ ത​ക​ർ​ച്ച; ഗ​താ​ഗ​തം താ​റു​മാ​റാ​ക്കി ‌
Friday, October 22, 2021 10:23 PM IST
റാ​ന്നി: റാ​ന്നി പു​തി​യ പാ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ണ്‍​വേ ന​ട​പ്പി​ലാ​ക്കാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത അ​പ്രോ​ച്ച് റോ​ഡ് ത​ക​ർ​ന്നു കി​ട​ക്കാ​ൻ നാ​ളു​ക​ളാ​യി. പെ​രു​മ്പു​ഴ, രാ​മ​പു​രം ബ്ലോ​ക്കു​പ​ടി വ​ൺ​വേ റോ​ഡാ​ണ് തോ​ടി​ന്‍റെ രൂ​പ​ത്തി​ലാ​യ​ത്. റാ​ന്നി പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യു​ള്ള റോ​ഡാ​ണ് പെ​രു​മ്പു​ഴ മു​ത​ൽ ബ്ലോ​ക്കു​പ​ടി വ​രെ ത​ക​ർ​ന്ന​ത്. ‌

വ​ൺ​വേ​യ്ക്കു വേ​ണ്ടി മൂ​ന്ന് വ​ർ​ഷം മു​ന്പ് മു​ത​ൽ ന​ട​പ​ടി തു​ട​ങ്ങി​യ​തു കാ​ര​ണം പ​ഞ്ചാ​യ​ത്ത് ഈ ​റോ​ഡ് കൈ​യൊ​ഴി​ഞ്ഞു, രാ​മ​പു​രം മു​ത​ൽ ബ്ലോ​ക്ക് പ​ടി​വ​രെ പ​ഞ്ചാ​യ​ത്ത് ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ചെ​യ്ത് ഗ​താ​ഗ​ത​ത്തി​ന് സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. ഇ​പ്പോ​ൾ ഇ​ത് ടാ​റിം​ഗും കോ​ൺ​ക്രീ​റ്റും ഇ​ള​കി താ​റു​മാ​റാ​യി. ‌

പു​തി​യ പാ​ലം വ​രു​ന്ന​തോ​ടെ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കൊ​ഴി​വാ​ക്കാ​ന്‍ സ​മാ​ന്ത​ര​മാ​യി വി​ക​സി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച റോ​ഡാ​ണി​ത്. ഇ​തി​നാ​യി ബ്ലോ​ക്കു​പ​ടി മു​ത​ല്‍ രാ​മ​പു​രം വ​രെ 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റോ​ഡി​നാ​യി സ്ഥ​ലം അ​ള​ന്നു തി​രി​ച്ചി​രു​ന്നു. സ​ർ​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​ട​ക്കം പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.‌

പാ​ല​ത്തി​ന് സ​മീ​പ​വും കൈ​യേ​റ്റ​ശ്ര​മം ഉ​ണ്ടാ​യെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ന്‍ വൈ​കി​യ​തു മൂ​ലം ക​രാ​ര്‍ ക​മ്പ​നി പാ​ലം നി​ര്‍​മാ​ണം നി​ര്‍​ത്തി വ​ച്ചി​രു​ന്നു. പ​ണി ന​ട​ക്കി​ല്ലെ​ന്നു ക​രു​തി​യാ​കാം കൈ​യേ​റ്റം എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഇ​പ്പോ​ള്‍ പാ​ലം നി​ർ​മാ​ണം പൂ​ർ​ണ​മാ​യും കി​ഫ്ബി ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ‌