പ​ന്ത​ളം ന​ഗ​ര​സ​ഭ ഭ​ര​ണ​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി​ത​ല​ത്തി​ൽ വി​ല​യി​രു​ത്തും: സൂ​ര​ജ്
Saturday, October 23, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ബി​ജെ​പി നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ന്ത​ളം ന​ഗ​ര​സ​ഭ ഭ​ര​ണ​ത്ത സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ത​ല​ത്തി​ൽ വി​ല​യി​രു​ത്ത​ലു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ൽ മു​ഖാ​മു​ഖം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ നേ​ര​ത്തെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​യാ​ൾ സൃ​ഷ്ടി​ച്ച വി​വാ​ദ​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ൽ അ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ട്ടു​ണ്ടെ​ന്ന് സൂ​ര​ജ് പ​റ​ഞ്ഞു. ബി​ജെ​പി കൗ​ണ്‍​സി​ല​ർ​മാ​ർ​ക്കി​ട​യി​ൽ ഭി​ന്ന​ത​ക​ളി​ല്ല. എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. പ്ര​ശ്ന​ങ്ങ​ൾ സം​സ്ഥാ​ന നേ​തൃ​ത്വം എ​ല്ലാ​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തി​രു​ന്നു.
ഇ​ട​ത്, വ​ല​തു മു​ന്ന​ണി​ക​ളു​മാ​യി ബ​ന്ധം വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ അ​വി​ശ്വാ​സ ച​ർ​ച്ച​യി​ൽ വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.