മാ​ർ ക്രി​സോ​സ്റ്റം വ​ലി​യ മെ​ത്രാ​പ്പോലീത്ത അ​നു​സ്മ​ര​ണം
Saturday, October 23, 2021 10:26 PM IST
കോ​ഴ​ഞ്ചേ​രി: പ​ത്മ ഭൂ​ഷ​ൻ ഡോ. ​ഫി​ലി​പ്പോ​സ് മാ​ർ ക്രി​സോ​സ്റ്റം മാ​ർ​ത്തോ​മ്മാ വ​ലി​യ മെ​ത്രാ​പ്പോ​ലി​ത്ത അ​നു​സ്മ​ര​ണം ഇന്നു കു​മ്പ​നാ​ട് ഫെ​ലോ​ഷി​പ്പ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​നു കു​മ്പ​നാ​ട് വ​ട്ട​ക്കോ​ട്ടാ​ൽ ക്രൈ​സ്റ്റ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത, ക​ർ​ദി​നാ​ൾ മാ​ർബ​സേ​ലി​യോ​സ് ക്ലി​മീ​സ്കാ​തോ​ലി​ക്കാ ബാ​വ, തോ​മ​സ് മാ​ർതി​മോ​ത്തി യോ​സ് എ​പ്പി​സ്കോ​പ്പ, ആ​ന്‍റോ ആ​ന്‍റ​ണി എം​പി പ്ര​സം​ഗി​ക്കും. ‌