ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​തി​യി​ൽ മ​ല​യോ​രം
Saturday, October 23, 2021 10:26 PM IST
സീ​ത​ത്തോ​ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ല​യോ​ര​മേ​ഖ​ല​യി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ൽ. ആ​ങ്ങ​മൂ​ഴി പ്ര​ദേ​ശ​ത്ത് ര​ണ്ടി​ട​ത്ത് ഉ​രു​ൾ പൊ​ട്ടി​യ​ത് ആ​ശ​ങ്ക​ക​ൾ പ​ര​ത്തി. പ്ലാ​പ്പ​ള്ളി വ​ന​ത്തി​ലും തേ​വ​ർ​മ​ല മേ​ഖ​ല​യി​ലു​മാ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ശ​ക്ത​മാ​കു​ക​യും ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം സം​ജാ​ത​മാ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി​യ​താ​യി സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യ​ത്. വെ​ള്ളം കു​തി​ച്ചെ​ത്തി​യ ഭാ​ഗ​ത്തേ​ക്ക് ക​ട​ന്നു​ചെ​ല്ലാ​ൻ ആ​യി​ട്ടി​ല്ല.

കോ​ട്ട​മ​ണ്‍​പാ​റ ല​ക്ഷ്മി​ഭ​വ​നി​ൽ സ​ഞ്ജ​യ​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് കാ​ർ​ഷെ​ഡി​ൽ കി​ട​ന്ന മാ​രു​തി സ്വി​ഫ്റ്റ് കാ​റും പു​ക​പ്പു​ര​യും ഷീ​റ്റു​പു​ര​യി​ലെ റ​ബ​ർ റോ​ള​റും ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ ഒ​ഴു​കി​പ്പോ​യി. വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ടു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന മ​ഴ​യ്ക്കി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ​ത്.

ആ​ങ്ങ​മൂ​ഴി വ​ന​ത്തി​ൽ പൊ​ട്ടി​യ ഉ​രു​ൾ ജ​ലം അ​ടി​യാ​ൻ കാ​ല തോ​ട്ടി​ലൂ​ടെ ഒ​ഴു​കി സ​ഞ്ജ​യ​ന്‍റെ വീ​ടി​ന​രി​കി​ലൂ​ടെ ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു. ആ​ങ്ങ​മൂ​ഴി പ്ലാ​പ്പ​ള്ളി വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി ശ​ങ്ക​രം​തോ​ട്, പാ​ല​ത്ത​ടി​യാ​ർ തോ​ട്ടി​ലൂ​ടെ മ​ല​വെ​ള്ളം പാ​ഞ്ഞെ​ത്തി കോ​ട്ട​മ​ണ്‍​പാ​റ പാ​ല​ത്തി​നു മു​ക​ളി​ലൂ​ടെ ഒ​ഴു​കി. പാ​ല​ത്തി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​താ​യും പ​റ​യു​ന്നു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ക​ക്കാ​ട്ടാ​റ്റി​ൽ പൊ​ടു​ന്ന​നെ ജ​ല​നി​ര​പ്പു​യ​ർ​ന്നു.

സീ​ത​ത്തോ​ട് മാ​ർ​ക്ക​റ്റി​ലേ​ക്ക് വെ​ള്ളം ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. രാ​ത്രി വൈ​കി​യും കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. ക​ക്കാ​ട്ടാ​റ്റി​ലെ കാ​രി​ക്ക​യം, അ​ള്ളു​ങ്ക​ൽ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളി​ൽ ജാ​ഗ്ര​താ​നി​ർ​ദേ​ശ​മു​ണ്ട്. മൂ​ഴി​യാ​ർ തോ​ട്ടി​ലൂ​ടെ​യും ജ​ല​മൊ​ഴു​ക്കി​ന്‍റെ ശ​ക്തി വ​ർ​ധി​ച്ച​തോ​ടെ ക​ക്കാ​ട്ടാ​റ്റി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​നി​ല​യ്ക്കു മു​ക​ളി​ലെ​ത്തി.