പ​നം​കു​ട​ന്ത ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി, മ​ണ​ക്ക​യം, കു​രു​ന്പ​ൻ​മൂ​ഴി ഒ​റ്റ​പ്പെ​ട്ടു
Saturday, October 23, 2021 10:26 PM IST
റാ​ന്നി: ക​ന​ത്ത മ​ഴ​യി​ൽ കു​രു​ന്പ​ൻ​മൂ​ഴി മ​ണ​ക്ക​യ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യ്ക്കു സ​മീ​പ​ത്തു​നി​ന്നു​ള്ള മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഒ​റ്റ​പ്പെ​ട്ടു. പ​നം​കു​ട​ന്ത ഭാ​ഗ​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യ​ത്. പ​ന്പാ​ന​ദി​യി​ലും ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു.

പെ​രു​ന്തേ​ന​രു​വി മി​നി ഡാ​മി​ന് സ​മീ​പം ന​ദി​യി​ൽ ചേ​രു​ന്ന പ​നം​കു​ട​ന്ത തോ​ട്ടി​ലൂ​ടെ​യാ​ണ് വ​ൻ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യ​ത്. പ​നം​കു​ട​ന്ത തോ​ട്ടി​ലും സ​മീ​പ​ത്തു​ള്ള മ​റ്റൊ​രു തോ​ട്ടി​ലും ഉ​രു​ൾ പൊ​ട്ട​ലി​നു സ​മാ​ന​മാ​യ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​തി​നു മ​ധ്യ​ത്തി​ൽ അ​ക​പ്പെ​ട്ടു പോ​യ മൂ​ന്നു കു​ടും​ബ​ങ്ങ​ളെ ര​ക്ഷി​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യം തേ​ടി.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു​ണ്ടാ​യ പെ​രു​മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് ഈ ​മേ​ഖ​ല​യി​ൽ വ​ൻ ജ​ല​പ്ര​വാ​ഹ​മു​ണ്ടാ​യ​ത്. പ​നം​കു​ട​ന്ത അ​രു​വി​യോ​ടു ചേ​ർ​ന്ന ഭാ​ഗ​ത്ത് ഉ​രു​ൾ​പൊ​ട്ടി കൃ​ഷി​യി​ട​ത്തി​ലൂ​ടെ അ​ട​ക്കം വെ​ള്ളം ഒ​ഴു​കി. ശ​ക്ത​മാ​യ വെ​ള്ള​മൊ​ഴു​ക്ക് രാ​ത്രി വൈ​കി​യും തു​ട​രു​ക​യാ​ണ്. അ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ളി​ലെ ഇ​രു​പ​തോ​ളം പേ​ർ ഒ​റ്റ​പ്പെ​ട്ടു. അ​ഞ്ചു വീ​ടു​ക​ളെ തു​രു​ത്തു പോ​ലാ​ക്കി തോ​ടു​ക​ളി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കു​ന്ന​ത്. ഗ​ർ​ഭി​ണി​യും വ​യോ​ധി​ക​രും അ​ട​ക്കം അ​ഞ്ചു കു​ടും​ബ​ങ്ങ​ളി​ലാ​യു​ണ്ട്.

സാ​വി​ത്രി ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, രാ​ഘ​വ​ൻ പൂ​വ​ത്തും​മൂ​ട്ടി​ൽ, സ​ത്യ​ൻ പൂ​വ​ത്തും​മൂ​ട്ടി​ൽ, സ​രോ​ജി​നി ക​റു​ത്തേ​ട​ത്ത്, ഷൈ​നി ക​റു​ത്തേ​ട​ത്ത് എ​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ളാ​ണ് ഒ​റ്റ​പ്പെ​ട്ട​ത്. മൂ​ന്നു വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് വാ​ർ​ഡം​ഗം മി​നി ഡൊ​മി​നി​ക് അ​റി​യി​ച്ചു. ആ​ന​യും കാ​ട്ടു​പോ​ത്തും അ​ട​ക്ക​മു​ള്ള വ​ന​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പു​റ​ത്തു നി​ന്നും ഇ​വി​ടേ​ക്ക് ജ​ന​ങ്ങ​ൾ​ക്ക് എ​ത്തി​ച്ചേ​രാ​നും ബു​ദ്ധി​മു​ട്ടാ​ണ്. വൈ​ദ്യു​തി തൂ​ണു​ക​ൾ ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​തി​നാ​ൽ കോ​ള​നി പ്ര​ദേ​ശം ഇ​രു​ട്ടി​ലു​മാ​ണ്.

വ​ന​ത്തി​ലൂ​ടെ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്ക് സ്ഥ​ല​ത്തെ​ത്താ​നും ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​നം​കു​ട​ന്ത അ​രു​വി​യി​ലെ​ത്തി ചേ​രു​ന്ന തോ​ടു​ക​ളി​ലാ​ണ് വെ​ള്ളം നി​റ​ഞ്ഞ​ത്. പ​ന്പാ​ന​ദി​യി​ലെ കു​രു​ന്പ​ൻ​മൂ​ഴി കോ​സ്വേ പൂ​ർ​ണ​മാ​യും മു​ങ്ങി കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​ന​വും വ​ഴി​മു​ട്ടി. പു​റ​ത്തു നി​ന്നും ഇ​നി എ​ത്താ​ൻ ക​ഴി​യു​ന്ന പെ​രു​ന്തേ​ന​രു​വി വ​ഴി​യു​ള്ള കൂ​പ്പു റോ​ഡി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ള്ള​താ​യും ക​ലു​ങ്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്. കൂ​പ്പു റോ​ഡു വ​ഴി എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യ്ക്കും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും രാ​ത്രി വൈ​കി​യും സ്ഥ​ല​ത്ത് എ​ത്താ​നാ​യി​ട്ടി​ല്ല.

ന​ദി​യി​ലെ കു​ത്തൊ​ഴു​ക്കി​ൽ ഒ​ഴു​കി​യെ​ത്തി​യ മ​ര​ങ്ങ​ളും മ​റ്റും കോ​സ് വേ​യു​ടെ കൈ​വി​രി​യി​ൽ ഇ​ടി​ച്ച് ഉ​ട​ക്കി​ക്കി​ട​ക്കു​ക​മാ​ണ്. ഒ​രാ​ഴ്ച മു​ന്പു​ണ്ടാ​യ കാ​ല​വ​ർ​ഷ കെ​ടു​തി​യെ​ത്തു​ട​ർ​ന്ന് ചെ​ളി​യും മ​ണ്ണും നി​റ​ഞ്ഞ് വെ​ള്ളം മൂ​ടി​ക്കി​ട​ന്ന കോ​സ് വേ​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ചെ​ളി നീ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ല​ത്തെ പെ​രു​മ​ഴ​യി​ൽ കോ​സ് വെ​യി​ൽ വീ​ണ്ടും വെ​ള്ള​മു​യ​ർ​ന്ന​ത് ന​ദി​ക്ക് മ​റു​ക​ര​യി​ലു​ള്ള മു​ന്നൂ​റോ​ളം കു​ടം​ബ​ങ്ങ​ളെ നേ​രി​ട്ടു ബാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടൊ​പ്പം പെ​രു​ന്നേ​ന​രു​വി പ​ദ്ധ​തി​യി​ൽ വൈ​ദ്യു​തി ഉ​ദ്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തു മൂ​ലം താ​ഴേ​ക്ക് കാ​ര്യ​മാ​യ നീ​രൊ​ഴു​ക്കി​ല്ല. കു​രു​ന്പ​ൻ മൂ​ഴി കോ​സ് വേ​യി​ൽ അ​ടി​ക്ക​ടി വെ​ള്ളം ഉ​യ​രാ​ൻ കാ​ര​ണ​വും ഇ​താ​ണ്.