ക​ല്ലി​ട്ട പെ​രു​ന്നാ​ൾ ‌
Monday, October 25, 2021 10:24 PM IST
റാ​ന്നി: വി​ശു​ദ്ധ മ​ർ​ത്ത​മ​റി​യം യാ​ക്കോ​ബാ​യ സു​റി​യാ​നി സിം​ഹാ​സ​ന പ​ള്ളി​യി​ൽ ക​ല്ലി​ട്ട പെ​രു​ന്നാ​ളും കു​ദേ​ശ്ഈ​ത്തോ ആ​ച​ര​ണ​വും 30,31 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. 30 ന് ​വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന, തു​ട​ർ​ന്ന് ടൗ​ണ്‍ ചു​റ്റി വാ​ഹ​ന റാ​സ​യും 31 ന് ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, വി​ശു​ദ്ധ കു​ർ​ബാ​ന. മ​ഞ്ഞി​നി​ക്ക​ര ദ​യ​റ അ​ധി​പ​ൻ ഗീ​വ​ർ​ഗീ​സ് മാ​ർ അ​ത്താ​നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള മെ​റി​റ്റ് അ​വാ​ർ​ഡ് ജീ​വ​കാ​രു​ണ്യ ധ​ന​സ​ഹാ​യ വി​ത​ര​ണം എ​ന്നി​വ മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ക്കും. ‌

392 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 392 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ബാ​ധി​ത​രി​ൽ 391 പേ​ർ‌​ക്കും സ​ന്പ​ർ​ക്ക​ബാ​ധ​യാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്.ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 190509 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 182951 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 289 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 184843 ആ​യി. നി​ല​വി​ൽ 4413 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 8496 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 3886 സ്ര​വ​സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.2726 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌