തീ​ർ​ഥാ​ട​നം വി​ശ്വ​സ​സ്ഥി​ര​ത​യി​ലേ​ക്കു ന​യി​ക്കു​ന്ന​താ​ക​ണം: മാ​ർ തോ​മ​സ് ത​റ​യി​ൽ
Tuesday, October 26, 2021 10:07 PM IST
പ​രു​മ​ല: തീ​ർ​ഥാ​ട​നം വി​ശ്വാ​സ സ്ഥി​ര​ത​യി​ലേ​ക്കു വ​ള​രു​ന്ന​താ​ക​ണ​മെ​ന്ന് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ. പ​രു​മ​ല​യി​ൽ തീ​ർ​ഥാ​ട​ന​വാ​രം ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ആ​ത്മീ​യ ചി​ന്ത​യു​ടെ മു​ക​ളി​ൽ ഭൗ​തി​ക​ചി​ന്ത വ​ള​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു​പോ​കു​ന്ന​ത്. ഭൗ​തി​ക സു​ര​ക്ഷി​ത​ത്വം തേ​ടി​യാ​ണ് ആ​ത്മീ​യ​ത​യി​ലേ​ക്കു ക​ട​ക്കു​ന്ന​ത്. പ്ര​തി​സ​ന്ധി ഘ​ട്ട​ങ്ങ​ളി​ൽ ഓ​ടി​യൊ​ളി​ക്കു​ന്ന​ത​ല്ല ആ​ത്മീ​യ​ത​യെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ആ​ത്മീ​യ​ത മ​ന​സി​ന് ക​രു​ത്തു​പ​ക​രു​ന്ന​താ​ക​ണം. അ​സ്വ​സ്ഥ​മാ​യ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ത്മീ​യ കേ​ന്ദ്ര​ങ്ങ​ൾ ആ​ശ്വാ​സ​ത്തി​നു​ള്ള വേ​ദി​ക​ളാ​യി വി​ശ്വാ​സി​ക​ൾ കാ​ണു​ന്നു. വി​ശ്വാ​സ സ്ഥി​ര​ത​യി​ൽ ജീ​വി​ക്കു​ന്പോ​ൾ ഭ​യ​പ്പാ​ടി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും വ​സൂ​രി പ​ട​ർ​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​ശു​ദ്ധ പ​രു​മ​ല തി​രു​മേ​നി കാ​ട്ടി​യ ആ​ത്മീ​യ ധൈ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.
ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ തീ​ർ​ഥാ​ട​ന​വാ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​യു​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ.​എം.​ഒ. ജോ​ണ്‍, ബി​ജു ഉ​മ്മ​ൻ, ഫാ.​എം.​സി. കു​ര്യാ​ക്കോ​സ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ൻ, മെം​ബ​ർ വി​മ​ല ബെ​ന്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഡോ. ​യാ​ക്കോ​ബ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് കൊ​ടി​യേ​റ്റ് ന​ട​ന്നു.
ന​വം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ലാ​ണ് പ്ര​ധാ​ന പെ​രു​ന്നാ​ൾ. എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ കു​ർ​ബാ​ന, ധ്യാ​നം, വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ, ഗ്രീ​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​ക​ൾ എ​ന്നി​വ ഉ​ണ്ടാ​കും.
ഇ​ന്നു രാ​വി​ലെ ഡോ.​ജോ​സ​ഫ് മാ​ർ ദി​വ​ന്നാ​സി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പ​രി​സ്ഥി​തി സ​മ്മേ​ള​നം കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലി​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ഗ്രീ​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ പ്ര​ഫ.​മ​ധു ഇ​റ​വ​ങ്ക​ര പ്ര​സം​ഗി​ക്കും. 30നു ​വൈ​കു​ന്നേ​രം ഗ്രീ​ഗോ​റി​യ​ൻ പ്ര​ഭാ​ഷ​ണ പ​ര​ന്പ​ര​യി​ൽ സ്വാ​മി ധ​ർ​മ​തീ​ർ​ഥ​ർ പ്ര​സം​ഗി​ക്കും. 31നു ​രാ​വി​ലെ സ​ഭ​യു​ടെ വി​വാ​ഹ ധ​ന​സ​ഹാ​യ വി​ത​ര​ണോ​ദ്ഘാ​ട​നം കാ​തോ​ലി​ക്കാ ബാ​വ നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം കെ.​ജി. മാ​ർ​ക്കോ​സ് പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഒ​ന്നി​നു രാ​വി​ലെ ഏ​ഴി​ന് യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റ​സ് മെ​ത്രാ​പ്പോ​ലീ​ത്ത കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തീ​ർ​ഥാ​ട​ക വാ​രാ​ഘോ​ഷ സ​മാ​പ​ന​സ​മ്മേ​ള​നം കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യേ തു​ട​ർ​ന്ന് ശ്ലൈ​ഹി​ക വാ​ഴ് വ്, ​റാ​സ.
ര​ണ്ടി​നു പു​ല​ർ​ച്ചെ മൂ​ന്നി​ന് യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​ക്കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും ആ​റി​ന് ഡോ.​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യും കു​ർ​ബാ​ന അ​ർ​പ്പി​ക്കും. 8.30ന് ​വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മ മാ​ത്യൂ​സ് തൃ​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക​ബ​റി​ങ്ക​ൽ ധൂ​പ​പ്രാ​ർ​ഥ​ന, വാ​ഴ് വ്, ​ഉ​ച്ച​ക​ഴി​ഞ്ഞ് റാ​സ എ​ന്നി​വ​യോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.