കാ​ർ​ഷി​ക ക​ടാ​ശ്വാ​സം: സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ന് വി​ധേ​യ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, October 27, 2021 10:18 PM IST
പ​ത്ത​നം​തി​ട്ട: ക​ർ​ഷ​ക​ൻ എ​ന്ന നി​ർ​വ​ച​ന​ത്തി​ൽ​പെ​ട്ട​യാ​ൾ​ക്ക് ല​ഭ്യ​മാ​കു​ന്ന എ​ല്ലാ കാ​ർ​ഷി​ക സം​ബ​ന്ധ​മാ​യ വാ​യ്പ​ക​ളി​ലും ക​ടാ​ശ്വാ​സം ന​ല്ക​ണോ​യെ​ന്നു​ള്ള​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​ത്തി​നു വി​ധേ​യ​മാ​ണെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.
സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു​മെ​ടു​ക്കു​ന്ന വാ​യ്പ​ക​ൾ​ക്ക് മാ​ത്രം ക​ടാ​ശ്വാ​സം അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി​യു​ടെ ഉ​ത്ത​ര​വ്.
ക​മ്മീ​ഷ​ൻ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. നി​ല​വി​ൽ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മെ​ടു​ക്കു​ന്ന കാ​ർ​ഷി​ക വാ​യ്പ​ക​ളാ​ണ് ക​മ്മീ​ഷ​ൻ ക​ടാ​ശ്വാ​സ​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​രാ​തി​ക്കാ​ര​ൻ വാ​യ്പ​യെ​ടു​ത്തി​രി​ക്കു​ന്ന​ത് കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക്, സെ​ൻ​ട്ര​ൽ ബാ​ങ്ക്, ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യ​തി​നാ​ൽ ഇ​വ കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​നു പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ ക​ർ​ഷ​ക​നാ​യ ത​നി​ക്ക് ബാ​ങ്ക് ഏ​താ​യാ​ലും കാ​ർ​ഷി​ക ക​ടാ​ശ്വാ​സ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്ന് പ​രാ​തി​ക്കാ​ര​നാ​യ എ​ഴു​മ​റ്റൂ​ർ സ്വ​ദേ​ശി പി.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.
സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.