ഭ​വാ​നി​യ​മ്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ൽ
Wednesday, October 27, 2021 10:20 PM IST
അ​ടൂ​ര്‍: രാ​ത്രി സ​മ​യ​ത്ത് തെ​രു​വി​ല്‍ ഒ​റ്റ​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ പ​ന്ത​ളം തോ​ട്ട​ക്കോ​ണം വാ​ലു​തെ​ക്കേ​തി​ല്‍ പു​രു​ഷോ​ത്ത​മ​ന്‍ പി​ള​ള​യു​ടെ ഭാ​ര്യ ഭ​വാ​നി​യ​മ്മ (77) യെ ​മ​ഹാ​ത്മ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലാ​ക്കി. ക​ഴി​ഞ്ഞ 21നാ​ണ് അ​ടൂ​ർ പോ​ലീ​സ് ഇ​വ​രെ ജ​ന​സേ​വ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​വ​ര്‍​ക്ക് മൂ​ന്ന് മ​ക്ക​ളു​ണ്ടെ​ന്നും അ​ടു​ത്ത ദി​വ​സം അ​വ​രെ​ത്തി കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു. ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ആ​രും എ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് ന​ല്‍​കി​യ ന​മ്പ​രു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ആ​രും എ​ത്തു​ക​യോ വി​വ​ര​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.
ക​ഴി​ഞ്ഞ​യാ​ഴ്ച മു​ടി​യൂ​ര്‍​ക്കോ​ണം തോ​ട്ട​ക്കോ​ണം ഭാ​ഗ​ത്തു​ണ്ടാ​യ വെ​ള​ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് പ​ന്ത​ളം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍ കെ. ​ആ​ര്‍ . വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​ച്ച​താ​യി​രു​ന്നു ഭ​വാ​നി​യ​മ്മ​യെ​യും ഭ​ര്‍​ത്താ​വ് പു​രു​ഷോ​ത്ത​മ​ന്‍ പി​ള​ള​യെ​യും. പൊ​ള​ള​ലേ​റ്റ പ​രി​ക്കു​ക​ളോ​ടെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലെ​ത്തി​യ പു​രു​ഷോ​ത്ത​മ​ന്‍ പി​ള്ള​യെ​യും ഭ​വാ​നി​യ​മ്മ​യെ​യും പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലാ​ക്കി. എ​ന്നാ​ൽ പി​ന്നീ​ട് എ​ന്തു ന​ട​ന്നു​വെ​ന്ന​തി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ഭ​വാ​നി​യ​മ്മ​യി​ൽ നി​ന്നു ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് ജ​ന​സേ​വ​ന കേ​ന്ദ്രം ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് തി​രു​വ​ല്ല പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണം ഏ​റ്റെ​ടു​ക്കാ​ൻ മ​ക്ക​ൾ ത​യാ​റാ​കു​ന്നി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി​വ​രു​മെ​ന്നു പോ​ലീ​സും പ​റ​ഞ്ഞു.