ഉ​രു​ൾ​ഭീ​തി​യി​ൽ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ കു​രു​ന്പ​ൻ​മൂ​ഴി
Wednesday, October 27, 2021 10:20 PM IST
വെ​ച്ചൂ​ച്ചി​റ: തു​ട​ർ​ച്ച​യാ​യ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കു​രു​ന്പ​ൻ​മൂ​ഴി​യി​ലേ​ക്കു മ​ട​ങ്ങി താ​മ​സം തു​ട​ങ്ങാ​ൻ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു ഭ​യം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ മ​ഴ തു​ട​രു​ന്ന​താ​ണ് ഇ​തി​നു പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​ണെ​ന്ന ആ​ശ​ങ്ക​യും അ​വ​ർ പ​ങ്കു​വ​യ്ക്കു​ന്നു.

ക​ഴി​ഞ്ഞ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​യി വൈ​കു​ന്നേ​രം പെ​യ്ത മ​ഴ​യി​ലാ​ണ് മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ മേ​ഖ​ല​യെ ത​ക​ർ​ത്ത​ത്. ശ​നി​യാ​ഴ്ച അ​പ്ര​തീ​ക്ഷി​ത​മാ​യു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഏ​റെ ന​ഷ്ട​ങ്ങ​ളു​ണ്ടാ​യി. പ​ല​രും ജീ​വ​നും കൊ​ണ്ട് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ടു​പോ​യ അ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യാ​ണ്. കൃ​ഷി​യി​ട​ങ്ങ​ളും മൃ​ഗ​ങ്ങ​ളും കോ​ഴി​യു​മെ​ല്ലാം വെ​ള്ള​മെ​ടു​ത്തു. വീ​ടു​ക​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ല​തും ത​ക​ർ​ച്ച​യി​ലാ​ണ്. ഒ​രു വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. മ​റ്റു വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് പ​റ​യു​ന്നു. വീ​ടു​ക​ൾ​ക്കു ചു​റ്റി​നും മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ല്ലും മ​ണ്ണും അ​ടി​ഞ്ഞു. ഇ​തോ​ടൊ​പ്പം പു​തി​യ തോ​ടു​ക​ളും രൂ​പ​പ്പെ​ട്ട് കു​ത്തൊ​ഴു​ക്ക് തു​ട​രു​ക​യാ​ണ്. പ​നം​കു​ട​ന്ത അ​രു​വി​യോ​ടു ചേ​ർ​ന്നാ​ണ് ആ​ദ്യം ഉ​രു​ൾ​പൊ​ട്ടി​യ​ത്. മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ഈ ​മേ​ഖ​ല​യി​ൽ ഭീ​ഷ​ണി​യാ​ണ്. ഭൂ​മി ത​ണു​ത്തു നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​ട​ന്ത​ക​ൾ പൊ​ട്ടി വെ​ള്ളം ഒ​ഴു​കാ​റു​ണ്ട്.

കു​രു​ന്പ​ൻ​മൂ​ഴി​യി​ലെ അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ സ​മീ​പ​ത്തു ക്യാ​ന്പി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് വീ​ടു​ക​ളി​ലാ​യാ​ണ് അ​ഞ്ച് കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കു​രു​ന്പ​ൻ​മൂ​ഴി കോ​സ് വേ​യി​ൽ വെ​ള്ളം ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തു കാ​ര​ണം അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ​പോ​ലും മ​റു​ക​ര​യി​ലെ​ത്താ​ൻ ബു​ദ്ധി​മു​ട്ടു​ണ്ട്. ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ പ​ക​ൽ വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​മെ​ങ്കി​ലും വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​ർ ക്യാ​ന്പു​ക​ളി​ലേ​ക്ക് മ​ട​ങ്ങും. എ​ല്ലാ​വ​രു​ടെ​യും വീ​ടു​ക​ളി​ൽ ഒ​ന്നും അ​വ​ശേ​ഷി​ച്ചി​ട്ടി​ല്ലെ​ന്ന് പ​റ​യു​ന്നു. കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളും ബു​ക്കു​ക​ളും ന​ഷ്ട​പ്പെ​ട്ടു.

ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി ല​ഭി​ച്ച മൊ​ബൈ​ൽ ഫോ​ണു​ക​ളും ന​ഷ്ട​മാ​യി. ഉ​ടു​തു​ണി മാ​ത്ര​മാ​യി ര​ക്ഷ​പെ​ട്ട​വ​രാ​ണ് പൂ​വ​ത്തും​മൂ​ട്ടി​ൽ രാ​ഘ​വ​നും കു​ടും​ബ​വും. രാ​ഘ​വ​നും ഭാ​ര്യ ത​ങ്ക​മ്മ​യും മ​ക​ളും മൂ​ന്ന് ചെ​റു​മ​ക്ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ചെ​റു​മ​ക്ക​ളു​മാ​യി വ​ന​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. വ​ള​ർ​ത്തു​പ​ശു മാ​ത്രം ര​ക്ഷ​പെ​ട്ടു. ഇ​പ്പോ​ൾ ഇ​തി​നെ​യും ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. രാ​ഘ​വ​ന്‍റെ കൃ​ഷി​യി​ട​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടു. അ​വ​ശേ​ഷി​ച്ചി​രു​ന്ന റ​ബ​ർ മ​ര​ങ്ങ​ൾ ര​ണ്ടാ​മ​ത്തെ ഉ​രു​ൾ എ​ടു​ത്തു.