പ​ത്ത​നം​തി​ട്ട​യി​ലെ നാ​ല് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​കൂ​ടി‌ ഇ-​ഹെ​ല്‍​ത്ത് സം​വി​ധാ​ന​ത്തി​ലേ​ക്ക്‌
Sunday, November 21, 2021 10:28 PM IST
ഉ​ദ്ഘാ​ട​നം ഇ​ന്ന്‌
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ വ​കു​പ്പ് ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ലു കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ള്‍​കൂ​ടി ഡി​ജി​റ്റ​ലാ​കു​ന്നു. മെ​ഴു​വേ​ലി, കോ​യി​പ്രം, ആ​നി​ക്കാ​ട്, ഏ​ഴം​കു​ളം കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ക.‌
ഇ- ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കൂ​ടു​ത​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ ഡി​ജി​റ്റ​ലാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ചി​കി​ത്സാ​രം​ഗ​ത്ത് വ​ലി​യ മാ​റ്റം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യു​ന്ന​താ​ണ് ഇ ​ഹെ​ല്‍​ത്ത് പ​ദ്ധ​തി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
പൗ​ര​ന് ഒ​രു ഇ​ല​ക്ട്രോ​ണി​ക് ഹെ​ല്‍​ത്ത് റെ​ക്കോ​ര്‍​ഡ് എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ പി​ന്‍​ബ​ല​ത്തോ​ടെ ആ​ശു​പ​ത്രി സം​വി​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഒ​രാ​ള്‍ ഒ​പി​യി​ലെ​ത്തി ചി​കി​ത്സാ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങു​ന്ന​തു​വ​രെ എ​ല്ലാ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ളും ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​ന​ത്തി​ലൂ​ടെ ഒ​രൊ​റ്റ കു​ട​ക്കീ​ഴി​ല്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി ചെ​യ്യാ​ന്‍ ക​ഴി​യു​ന്നു.‌
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ നാ​ല് ആ​ശു​പ​ത്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ 50 ആ​ശു​പ​ത്രി​ക​ളി​ല്‍ കൂ​ടി ഇ-​ഹെ​ല്‍​ത്ത് പ​ദ്ധ​തി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ​യും എ​ല്ലാ ജി​ല്ല​ക​ളി​ലും വെ​ര്‍​ച്വ​ല്‍ ഐ​ടി കേ​ഡ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന​തി​ന്‍റെ​യും കെ-​ഡി​സ്‌​കി​ന്‍റെ മൂ​ന്നു പ​ദ്ധ​തി​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വ​ന​ന്ത​പു​രം 11, കൊ​ല്ലം 4, പ​ത്ത​നം​തി​ട്ട 4, തൃ​ശൂ​ര്‍ 5, പാ​ല​ക്കാ​ട് 11, മ​ല​പ്പു​റം 11, ക​ണ്ണൂ​ര്‍ 4 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ ​ഹെ​ല്‍​ത്ത് സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്.‌
ഇ​തോ​ടൊ​പ്പം പ്രാ​ദേ​ശി​ക​ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ളും ന​ട​ക്കും. ഏ​ഴം​കു​ളം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ആ​ശ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍​പി​ള്ള മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കും.‌
ആ​നി​ക്കാ​ട് കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
ആ​നി​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പ്ര​മീ​ള വ​സ​ന്ത് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഡി​എം​ഒ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി, എ​ന്‍​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​എ​സ്. ശ്രീ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.‌
മെ​ഴു​വേ​ലി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി​ങ്കി ശ്രീ​ധ​റും കോ​യി​പ്രം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്ത​ല ഉ​ദ്ഘാ​ട​നം കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി ജോ​ണ്‍ മാ​ത്യു​വും ഉ​ദ്ഘാ​ട​നം ചെ​യ്യും. ‌