വീ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ത്ത യു​വാ​ക്ക​ൾ പി​ടി​യി​ൽ
Friday, November 26, 2021 10:23 PM IST
ഓ​മ​ല്ലൂ​ർ: സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ ര​ണ്ട് യു​വാ​ക്ക​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വ​ച്ച് പോ​ലി​സി​ൽ ഏ​ല്പി​ച്ചു.​ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ഓ​മ​ല്ലൂ​രി​ലാ​ണ് സം​ഭ​വം. അ​പ​രി​ചി​ത​രാ​യ ര​ണ്ട് യു​വാ​ക്ക​ൾ മ​ഞ്ഞി​നി​ക്ക​ര പേ​ഴും​മൂ​ട് ജം​ഗ​ഷ​നി​ൽ റോ​ഡ​രി​കി​ലെ വീ​ടു​ക​ളു​ടെ ചി​ത്രം എ​ടു​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം അ​ന്വേ​ഷി​ച്ചു.
തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നാ​ൽ പോ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ല്ലൂ​ർ അ​ന്പ​ലം ജം​ഗ് ഷ​ൻ മു​ത​ൽ ഇ​വ​ർ വീ​ടു​ക​ളു​ടെ ചി​ത്രം എ​ടു​ത്ത​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. യു​പി സ്വ​ദേ​ശി​ക​ളാ​ണ് എ​ന്നാ​ണ് ഇ​വ​ർ നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. പ​ത്ത​നം​തി​ട്ട പോ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ കൂ​ട്ടി​ക്കൊ​ണ്ടു പോ​യ​ത്.ഇ​വ​രു​ടെ ഫോ​ണ്‍ സൈ​ബ​ർ​സെ​ല്ലി​ൽ ഏ​ല്പി​ച്ചി​രി​ക്കു​ക​യാ​ണ​ന്നും സൈ​ബ​ർ സെ​ല്ലി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടി​യെ​ങ്കി​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ക​ഴി​യൂ എ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.