യൂ​സ​ർ ഫീ ​ന​ൽ​കാ​തെ വ്യ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കി​ല്ല
Friday, November 26, 2021 10:25 PM IST
അ​ടൂ​ർ: സ്വ​ന്ത​മാ​യി സം​സ്ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ജൈ​വ മാ​ലി​ന്യം പു​ന​രു​പ​യോ​ഗ​ത്തി​നും പു​നഃ​ചം​ക്ര​മ​ണ​ത്തി​നും വി​ധേ​യ​മാ​ക്കു​ന്ന​തി​ലേ​ക്ക് ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​തി​മാ​സ യൂ​സ​ർ ഫീ​യാ​യി വീ​ടു​ക​ൾ​ക്ക് 50 രൂ​പ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 100 രൂ​പ​യും നി​ശ്ച​യി​ച്ചി​ട്ടു​ള്ള​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഹ​രി​ത ക​ർ​മ സേ​ന​യ്ക്ക് യൂ​സ​ർ​ഫീ ന​ൽ​കി​യ ര​സീ​ത് ഹാ​ജ​രാ​ക്കാ​തെ ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കു​ന്ന​ത​ല്ലെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.വീ​ടു​ക​ളി​ലേ​യും സ്ഥാ​പ​ന​ങ്ങ​ളി​ലേ​യും ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്കേ​ണ്ട​തും അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ അ​ത​തു വാ​ർ​ഡി​ലെ ഹ​രി​ത​ക​ർ​മ സേ​ന അം​ഗ​ങ്ങ​ൾ​ക്ക് കൈ​മാ​റ​ണ​മെ​ന്നു​ം സെക്രട്ടറി അറിയിച്ചു.

സീ​റ്റൊ​ഴി​വ്

പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ൽ ടൂ​റി​സം ബി​രു​ദ​ദാ​നാ​ന്ത​ര, ബി​രു​ദ കോ​ഴ്സാ​യ മാ​സ്റ്റ​ർ ഓ​ഫ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റി​ൽ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ അ​പേ​ക്ഷി​ക്ക​ണം. ഫോ​ൺ: 8891622892.