തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന് ‌
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​തീ​തി​യു​മാ​യി തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ്. ജി​ല്ല​യി​ലെ മൂ​ന്ന് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലെ 12 പ​ഞ്ചാ​യ​ത്തു​ക​ൾ പ്ര​വ​ർ​ത്ത​ന പ​രി​ധി​യു​ള്ള ബാ​ങ്കി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത് 58,440 വോ​ട്ട​ർ​മാ​രാ​ണ്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. 226 കോ​ടി രൂ​പ നി​ക്ഷേ​പ​വും 138 കോ​ടി രൂ​പ വാ​യ്പ​യു​മു​ള്ള ബാ​ങ്ക് ഏ​റ്റ​വും വ​ലി​യ അ​ർ​ബ​ൻ ബാ​ങ്കു​ക​ളി​ലൊ​ന്നാ​ണ്.‌
1993 മു​ത​ൽ യു​ഡി​എ​ഫ് നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി. ഇ​ട​യ്ക്ക് എ​ൽ​ഡി​എ​ഫി​ന് ഭ​ര​ണ​സ​മി​തി​യി​ൽ പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും യു​ഡി​എ​ഫു​കാ​രാ​ണ്. ഇ​ത്ത​വ​ണ യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും എ​ന്ന​താ​ണ് സാ​ഹ​ച​ര്യം. മു​ന്പ് യു​ഡി​എ​ഫി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന പീ​ലി​പ്പോ​സ് തോ​മ​സ് എ​ൽ​ഡി​എ​ഫി​ന്‍റെ സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി ചെ​യ​ർ​മാ​നാ​യി എ​ത്തി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് ശ്ര​ദ്ധേ​യം. അ​തു​കൊ​ണ്ടു​ത​ന്നെ ഭ​ര​ണം പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സ​ക​ല ത​ന്ത്ര​ങ്ങ​ളും എ​ൽ​ഡി​എ​ഫ് പ​യ​റ്റു​ന്നു. ‌
മു​ൻ​കാ​ല ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളും ത്രി​ത​ല പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളു​മൊ​ക്കെ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് എ​ൽ​ഡി​എ​ഫ് പാ​ന​ൽ. ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​ജ​യ​വ​ർ​മ​യും റെ​ജി തോ​മ​സും നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​ണ് യു​ഡി​എ​ഫ് പാ​ന​ൽ.
മു​ൻ​കാ​ല ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളേ​റെ​യും. ത​ങ്ങ​ളു​ടെ ഭ​ര​ണ​കാ​ല​ത്ത് അം​ഗ​ത്വം ന​ൽ​കി​യ​വ​രാ​ണ് വോ​ട്ട​ർ​മാ​രേ​റെ​യു​മെ​ന്ന​താ​ണ് യു​ഡി​എ​ഫ് അ​നു​കൂ​ല ഘ​ട​ക​മാ​യി കാ​ണു​ന്ന​ത്. എ​ന്നാ​ൽ വോ​ട്ട​ർ​മാ​രി​ൽ എ​ത്ര​പേ​ർ ബൂ​ത്തി​ലെ​ത്തു​മെ​ന്ന​ത് യു​ഡി​എ​ഫി​ന് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്നു. ഒ​ന്പ​ത് സ്ഥാ​നാ​ർ​ഥി​ക​ളെ അ​ണി​നി​ര​ത്തി ബി​ജെ​പി​യും ഒ​രു പാ​ന​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.‌
ഹൈ​ക്കോ​ട​തി സ​ന്പൂ​ർ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ. ആ​ക്ഷേ​പ​ങ്ങ​ൾ ഏ​റെ ഉ​യ​ർ​ന്ന​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​ക​ള​ട​ക്കം ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യാ​ണ് വി​ധി സ​ന്പാ​ദി​ച്ച​ത്.
അ​ഭി​ഭാ​ഷ​ക​നാ​യ കെ.​ബി. പ്ര​ദീ​പി​നെ​യാ​ണ് നി​രീ​ക്ഷ​ക​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വോ​ട്ട​ർ​മാ​ർ​ക്ക് ബാ​ങ്ക് തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൂ​ടാ​തെ മ​റ്റേ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു കൂ​ടി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം. ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ണ്‍​സ് ഹൈ​സ്കൂ​ളി​ലാ​ണ് 30 ബൂ​ത്തു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. അ​ഞ്ചോ​ടെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും. ഇ​ന്നു​ത​ന്നെ ഫ​ല​മ​റി​യാം. ‌

‌രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം അ​നു​കൂ​ല​മെ​ന്ന് എ​ൽ​ഡി​എ​ഫ് ‌

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യി​ലേ​ക്ക് ഇ​ന്നു ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഹ​ക​ര​ണ സം​ര​ക്ഷ​ണ മു​ന്ന​ണി​യു​ടെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും വി​ജ​യി​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പീ​ലി​പ്പോ​സ് തോ​മ​സും ക​ണ്‍​വീ​ന​ർ ജി. ​അ​ജ​യ​കു​മാ​റും പ​റ​ഞ്ഞു.‌
ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ ധി​യി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​വും എ​ൽ​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ്.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ണ​മാ​യി വീ​ഡി​യോ​യി​ൽ പ​ക​ർ​ത്ത​ണ​മെ​ന്ന ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ​മു​ണ്ടാ​യി​ട്ടും ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം കെ​ട്ടി​വ​യ്ക്കു​ന്ന​തി​ൽ നി​ന്നു യു​ഡി​എ​ഫ് പി​ന്നാ​ക്കം പോ​യ​ത് ദു​രൂ​ഹ​മാ​ണ്. വ്യാ​ജ​വോ​ട്ട് ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​തു ചെ​യ്തി​രി​ക്കു​ന്ന​ത്.
തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ കൗ​ണ്ട​ർ ഫോ​യി​ലു​ക​ളാ​യ ബി ​ഫോം ഒ​ത്തു​നോ​ക്കാ​ൻ യു​ഡി​എ​ഫ് ഹൈ​ക്കോ​ട​തി​യി​ലെ ഹ​ർ​ജി​യി​ലും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല.
ത​ങ്ങ​ളു​ടെ കൈ​വ​ശ​മി​രി​ക്കു​ന്ന കാ​ർ​ഡു​ക​ൾ പി​ടി​ക്ക​പ്പെ​ടു​മെ​ന്നു ക​ണ്ടു​കൊ​ണ്ടാ​ണ് ഇ​ത് ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫ് കു​റ്റ​പ്പെ​ടു​ത്തി. ‌