തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്ക് ‌
Saturday, November 27, 2021 10:34 PM IST
പ​ത്ത​നം​തി​ട്ട: വാ​ര്യാ​പു​ര​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ച തെ​രു​വ് നാ​യ​യ്ക്കു പേ​വി​ഷ​ബാ​ധ ഉ​ള്ള​താ​യും സം​ശ​യി​ക്കു​ന്നു. വാ​രി​യാ​പു​രം ഈ​ട്ടി നി​ൽ​ക്കു​ന്ന​തി​ൽ അ​നൂ​പ്, ഇ​ട​പ്പ​രി​യാ​രം കോ​ട്ട​ച്ചി​റ​ക്കാ​ലാ​യി​ൽ സു​രേ​ഷ്, വാ​ര്യാ​പു​രം വേ​ല​ൻ​പ​റ​ന്പി​ൽ ജി​നു എ​ന്നി​വ​ർ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വാ​ര്യാ​പു​രം മ​ണ്ണി​ൽ വീ​ട്ടി​ൽ അ​ന്ന​മ്മ​യു​ടെ ആ​ടി​നെ​യും നാ​യ ആ​ക്ര​മി​ച്ചു. അ​ന്ന​മ്മ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി പ്ര​തി​രോ​ധ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.‌

പി​ഴ ചു​മ​ത്തി ‌

കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ പൊ​തു​വ​ഴി​യി​ൽ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും പേ​പ്പ​ർ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളും നി​ക്ഷേ​പി​ക്കു​ക​യും പേ​പ്പ​ർ - പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ക​യും ചെ​യ്ത​വ​രി​ൽ നി​ന്നും 10000 രൂ​പ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പി​ഴ ഈ​ടാ​ക്കി. പൊ​തു ഇ​ട​ങ്ങ​ളി​ലും വ​ഴി​ക​ളി​ലും മാ​ലി​ന്യ​നി​ക്ഷേ​പം ന​ട​ത്തു​ക​യോ വീ​ടു​ക​ളി​ൽ നി​ന്നോ, സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നോ ഉ​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വൃ​ത്തി​യാ​ക്കി ഹ​രി​ത​ക​ർ​മ​സേ​ന​യ്ക്ക് കൈ​മാ​റാ​തെ ക​ത്തി​ക്കു​ന്ന​തോ, പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തോ ആ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ‌