ചെ​ങ്ങ​റ ഭൂ​സ​മ​ര​സ​മി​തി​യു​ടെ 48 മ​ണി​ക്കൂ​ര്‍ രാ​പ​ക​ല്‍ സ​മ​രം ഇ​ന്നു മു​ത​ല്‍‌
Sunday, November 28, 2021 10:31 PM IST
പ​ത്ത​നം​തി​ട്ട: ചെ​ങ്ങ​റ പാ​ക്കേ​ജ് ന​ട​പ്പി​ലാ​ക്കാ​ന്‍ അ​ധി​ക ത​ര്‍ കാ​ട്ടു​ന്ന അ​ലം​ഭാ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഭൂ​സ​മ​ര​സ​മി​തി നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നും നാ​ളെ​യും പ​ത്ത​നം​തി​ട്ട മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​ടി​ക്ക​ല്‍ രാ​പ​ക​ല്‍ സ​മ​രം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.‌
ഇ​ന്നു പ​ത്തി​ന് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ പ്ര​സം​ഗി​ക്കും. ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹ​മീ​ദ് വാ​ണി​യ​മ്പ​ലം, എം. ​ഗീ​താ​ന​ന്ദ​ന്‍, സ​ണ്ണി എം. ​ക​പി​ക്കാ​ട്, കെ. ​അം​ബു​ജാ​ക്ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.‌
ചെ​ങ്ങ​റ ഭൂ​സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു പ​ട്ട​യം കൈ​പ്പ​റ്റി വ​ഞ്ചി​ത​രാ​യ​വ​ര്‍​ക്കു അ​താ​ത് ജി​ല്ല​ക​ളി​ല്‍ കൃ​ഷി​യോ​ഗ്യ​വും വാ​സ​യോ​ഗ്യ​വു​മാ​യ ഭൂ​മി ക​ണ്ടെ​ത്തി വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യം. പ​ട്ട​യ​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട 1495 കു​ടും​ബ​ങ്ങ​ള്ഡ​ക്ക് എ​വി​ടെ​യൊ​ക്കെ ഭൂ​മി ന​ല്‍​കി​യെ​ന്നു വി​ശ​ദീ​ക​ര​ണം ന​ല്‍​കാ​ന്‍ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ള്‍ തി​ക​ച്ചും വ​സ്തു​താ​വി​രു​ദ്ധ​മാ​യ റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. സ​മ​ര​ഭൂ​മി​യി​ല്‍ ഇ​പ്പോ​ള്‍ ക​ഴി​യു​ന്ന 583 കു​ടും​ബ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു സ​ര്‍​ക്കാ​ര്‍ അ​ജ്ഞ​ത ന​ടി​ക്കു​ക​യു​മു​ണ്ടാ​യി.‌
ശ്രീ​രാ​മ​ന്‍ കൊ​യ്യോ​ന്‍, രാ​മ​ച​ന്ദ്ര​ന്‍ വ​ട​ശേ​രി​ക്ക​ര, പി.​പി. നാ​രാ​യ​ണ​ന്‍, സ​തീ​ഷ് മ​ല്ല​ശേ​രി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.‌