229-ാമ​ത് സ്നേ​ഹ​ഭ​വ​നം റേ​ച്ച​ലി​ന്‍റെ അ​ഞ്ചം​ഗ കു​ടും​ബ​ത്തി​ന് ‌
Monday, November 29, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ഡോ. ​എം. എ​സ്.​സു​നി​ൽ ഭ​വ​ന​ര​ഹി​ത​രാ​യ നി​രാ​ശ്ര​യ​ർ​ക്കു പ​ണി​തു ന​ൽ​കു​ന്ന 229-ാമ​ത് സ്നേ​ഹ ഭ​വ​നം പ​ന്ത​ളം തെ​ക്കേ​ക്ക​ര, പൊ​ങ്ങ​ല​ടി കൊ​ല്ലം​പ​റ​മ്പി​ൽ ആ​ഷി​ക് ഭ​വ​ന​ത്തി​ൽ റേ​ച്ച​ലി​നും കു​ടും​ബ​ത്തി​നു​മാ​യി ആ​ന​ന്ദ് ജോ​ർ​ജി​ന്‍റെ സ​ഹാ​യ​ത്താ​ൽ നി​ർ​മി​ച്ചു ന​ൽ​കി. വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​ന​വും ഉ​ദ്ഘാ​ട​ന​വും പ​ന്ത​ളം തെ​ക്കേ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു വീ​ഴാ​റാ​യ സു​ര​ക്ഷി​ത​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു റേ​ച്ച​ലി​ന്‍റെ താ​മ​സം. ഭ​ർ​ത്താ​വ് ജോ​യ് ര​ണ്ട് കി​ഡ്നി​ക​ളും ത​ക​രാ​റി​ലാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.‌
ഇ​വ​ർ​ക്കാ​യി ആ​ന​ന്ദ് ജോ​ർ​ജ് ന​ൽ​കി​യ നാ​ല് ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് ര​ണ്ട് മു​റി​ക​ളും അ​ടു​ക്ക​ള​യും ഹാ​ളും ശു​ചി​മു​റി​യും സി​റ്റൗ​ട്ടും അ​ട​ങ്ങി​യ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ വാ​ർ​ഡ് മെം​ബ​ർ ആ​ർ. ര​ഞ്ജി​ത്ത്, സി​ഡി​എ​സ് മെം​ബ​ർ രാ​ജി പ്ര​സാ​ദ്, കെ.​പി. ജ​യ​ലാ​ൽ, ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌