യു​ഡി​എ​ഫ് നി​യ​മ​പോ​രാ​ട്ടം ന​ട​ത്തു​മെ​ന്ന് സ​തീ​ശ​ൻ ‌‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തി​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ജ​നാ​ധി​പ​ത്യ ധം​സ്വ​ന​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യം നേ​ടി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. നി​യ​മ പോ​രാ​ട്ട​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് ക​ട​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഇ​തി​നി​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യി​ട്ടു​ള്ള ഹ​ർ​ജി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണ​ന​യ്ക്കെ​ടു​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടും ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്കും പോ​ലീ​സി​നു ജ​സ്റ്റീ​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ന്‍റെ ബ​ഞ്ച് ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ചി​രു​ന്ന​ത്. ‌‌