ഈ​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി ‌
Monday, November 29, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണം ന​ഷ്ട​മാ​യ​ത് ജി​ല്ല​യി​ൽ യു​ഡി​എ​ഫി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി. സംസ്ഥാനത്തെ പ്രമുഖ അ​ർ​ബ​ൻ ബാ​ങ്കു​ക​ളി​ലൊ​ന്നാ​യ ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ഇ​താ​ദ്യ​മാ​യാ​ണ് യു​ഡി​എ​ഫി​നു ഭ​ര​ണം ന​ഷ്ട​മാ​കു​ന്ന​ത്. മു​ന്പ് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി​യി​ലുൾപ്പെട്ടിരുന്നെ​ങ്കി​ലും യു​ഡി​എ​ഫിനായി​രു​ന്നു ഭ​ര​ണ​ം. ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി ഭ​ര​ണ​സ​മി​തി​യി​ൽ സ​ന്പൂ​ർ​ണ യു​ഡി​എ​ഫ് ആ​ധി​പ​ത്യ​വുമാ​യി​രു​ന്നു. ഇ​ത്ത​വ​ണ 13 സീ​റ്റു​ക​ളി​ലും എൽ​ഡി​എ​ഫ് വി​ജ​യി​ച്ചു.‌

കൃ​ത്യ​മാ​യ പാ​ന​ൽ വോ​ട്ടു​ക​ളാ​ണ് എ​ൽ​ഡി​എ​ഫി​നു ല​ഭി​ച്ച​ത്. 58440 ഓ​ഹ​രി ഉ​ട​മ​ക​ളു​ള്ള ബാ​ങ്കി​ൽ 8094 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ടു ചെ​യ്ത​ത്. ഇ​തി​ൽ നാ​ലാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ വി​ജ​യി​ച്ച​ത്.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് 2600 മു​ത​ൽ 2790 വോ​ട്ടു​ക​ൾ വ​രെ​യാ​ണ് ല​ഭി​ച്ച​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം മു​ത​ൽ നി​ല​നി​ന്ന ത​ർ​ക്ക​ങ്ങ​ൾ യു​ഡി​എ​ഫി​നു പ്ര​ഹ​ര​മാ​യി. മു​ന്ന​ണി​ക്കു​ള്ളി​ൽ ആ​ർ​എ​സ്പി​യും മു​സ്‌​ലിം​ലീ​ഗും പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മും സീ​റ്റ് നി​ർ​ണ​യ​ത്തി​ൽ തൃ​പ്ത​രാ​യി​രു​ന്നി​ല്ല.‌
വോ​ട്ട​ർ​മാ​രെ എ​ത്തി​ക്കു​ന്ന​തി​ലും യു​ഡി​എ​ഫ് സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടു. അ​മി​ത വി​ജ​യ​പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​പൂ​ർ​വ​മാ​ക്കാ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച യു​ഡി​എ​ഫ് പ​ക്ഷേ ഇ​തു ന​ട​പ്പാ​ക്കു​ന്നു​വെ​ന്നു​റ​പ്പാ​ക്കു​ന്ന​തി​ലും പ​രാ​ജ​യ​പ്പെ​ട്ട​താ​യി ആ​രോ​പ​ണം ഉ​യ​ർ​ന്നു.

വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ൾ വീ​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്കാ​ൻ കോ​ട​തി അ​നു​മ​തി ന​ല്കി​യെ​ങ്കി​ലും ഇ​തി​നാ​വ​ശ്യ​മാ​യ പ​ണം കെ​ട്ടി​വ​ച്ചി​ല്ല. വോ​ട്ട് ചെ​യ്യു​ന്ന​വ​രു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ലം​ഘി​ക്ക​പ്പെ​ട്ടു. ‌

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ലെ അ​ഞ്ച് സീ​റ്റു​ക ിലും ​നേ​ടി​യ വി​ജ​യ​ത്തി​നു തു​ട​ർ​ച്ച​യാ​യി എ​ൽ​ഡി​എ​ഫി​ന് ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ലെ വി​ജ​യം. 2011 വ​രെ​യു​ള്ള ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ യു​ഡി​എ​ഫ് വി​ജ​യ​ത്തി​നു​വേ​ണ്ടി നേ​തൃ​ത്വം ന​ൽ​കി​യ പീ​ലി​പ്പോ​സ് തോ​മ​സാ​ണ് ഇ​ത്ത​വ​ണ എ​ൽ​ഡി​എ​ഫി​നു​വേ​ണ്ടി ക​രു​ക്ക​ൾ നീ​ക്കി​യ​ത്. ‌