പീ​ഡ​ന​ശ്ര​മ​ക്കേ​സി​ൽ ദ​ന്ത​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ ‌
Monday, November 29, 2021 10:23 PM IST
പ​ന്ത​ളം: വീ​ട് ശു​ചീ​ക​രി​ക്കാ​നെ​ത്തി​യ ജോ​ലി​ക്കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ദ​ന്ത​ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. മ​ങ്ങാ​രം മു​ട്ടാ​ർ യ​ക്ഷി​വി​ള​ക്കാ​വി​ന് സ​മീ​പം പ​ഞ്ച​വ​ടി​യി​ൽ ജി. ​അ​നി​ലി​നെ(48)​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഓ​ച്ചി​റ​യ്ക്ക് സ​മീ​പം ദ​ന്ത​ൽ ക്ലി​നി​ക് ന​ട​ത്തു​ന്ന അ​നി​ൽ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​ണ് താ​മ​സം. ജോ​ലി​ക്കാ​രി നാ​ട്ടു​കാ​രെ കൂ​ട്ടി പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഡോ​ക്ട​റെ റി​മാ​ൻ​ഡ് ചെ​യ്തു. ‌