മൂ​ന്നു​ത​വ​ണ വി​ത​ച്ചു. വെ​ള്ളം കൊ​ണ്ടു പോ​യി ‌! വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വീ​ണ്ടും വി​ത്തെ​റി​ഞ്ഞു
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: വ​ള്ളി​ക്കോ​ട്ടെ ഏ​ലാ​ക​ൾ​ക്ക് ഇ​ത് ദു​രി​ത​ത്തി​ന്‍റെ നാ​ളു​ക​ളാ​ണ്. ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ ര​ണ്ടും മൂ​ന്നു ത​വ​ണ നെ​ൽ​വി​ത്ത് വി​ത​ച്ചു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ നി​ന്നു വെ​ള്ളം ക​യ​റി ഇ​വ ന​ശി​ച്ചു. വീ​ണ്ടും ഒ​രി​ക്ക​ൽ​കൂ​ടി വി​ത്ത് വി​ത​ച്ചി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.‌

വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ൽ 500 ഏ​ക്ക​റോ​ളം പാ​ട​ശേ​ഖ​ര​ങ്ങ​ളു​ണ്ട്. വേ​ട്ട​ക്കു​ളം, ന​ടു​വ​ത്തോ​ടി, ന​രി​ക്കു​ഴി, ത​ല​ച്ചേ​ന്പ് തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ.‌

ക​ഴി​ഞ്ഞ​വ​ർ​ഷം മെ​ച്ച​പ്പെ​ട്ട വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​യി​രു​ന്നു ക​ർ​ഷ​ക​ർ. സെ​പ്റ്റം​ബ​റി​ൽ പാ​ട​ങ്ങ​ൾ ഒ​രു​ക്കി​യെ​ടു​ത്തി​രു​ന്നു. കാ​ള​ക​ളെ ഇ​റ​ക്കി​യാ​ണ് ഉ​ഴു​ത​ത്. വ​ൻ ചെ​ല​വ് ക​ർ​ഷ​ക​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​യി. കൃ​ഷി​ഭ​വ​നി​ലെ​ത്തി​ച്ച ഉ​മ വി​ത്താ​ണ് വി​ത​ച്ച​ത്. ഒ​ക്ടോ​ബ​റി​ൽ വി​ത ന​ട​ത്തി ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വു​മാ​യി. വെ​ള്ളം ക​യ​റി വി​ത പൂ​ർ​ണ​മാ​യി ന​ഷ്ട​പ്പെ​ട്ടു.

വീ​ണ്ടും ട്രാ​ക്ട​റു​ക​ളും ട്രി​ല്ല​റും ഉ​പ​യോ​ഗി​ച്ചാ​ണ് പാ​ട​ശേ​ഖ​ര​ങ്ങ​ൾ ശ​രി​യാ​ക്കി​യ​ത്. വി​ത ന​ട​ത്തി ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞ​തോ​ടെ വീ​ണ്ടു മ​ഴ. വെ​ള്ളം ക​യ​റി നെ​ല്ല്ചെ​ടി​ക​ൾ ന​ഷ്ട​മാ​യി. ഇ​തി​നു മു​ന്പ് ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ൽ ഒ​രു വി​ത ന​ട​ത്തി​യ​വ​രു​ണ്ട്. അ​വ​ർ​ക്കും ന​ഷ്ടം.‌

ഇ​ത്ത​വ​ണ ട്രി​ല്ല​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ട​ങ്ങ​ൾ ശ​രി​യാ​ക്കി​യെ​ടു​ത്ത​ത്. വി​ള​വ്കാ​ലം കു​റ​ഞ്ഞ ജ്യോ​തി വി​ത്താ​ണ് ഇ​ത്ത​വ​ണ വി​ത​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​യാ​ക​ട്ടെ ക​ർ​ഷ​ക​ർ വി​ല കൊ​ടു​ത്തു വാ​ങ്ങി​യ​താ​ണ്. 110 ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​ള​വ് എ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വി​ത്താ​ണി​ത്. ‌

‌ന​ഷ്ട​പ​രി​ഹാ​രം ഇ​ല്ല ‌

വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ട​മു​ണ്ടാ​യ നെ​ല്ല് ക​ർ​ഷ​ക​ർ​ക്ക് സ​ഹാ​യ​ങ്ങ​ൾ ഇ​ല്ല. ഇ​ൻ​ഷു​ർ ചെ​യ്തി​ട്ടു​ള്ള ക​ർ​ഷ​ക​ർ​ക്ക് വി​ത ന​ട​ത്തി 45 ദി​വ​സ​മാ​യെ​ങ്കി​ലേ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക​യു​ള്ളൂ.
ഇ​ത്ത​വ​ണ ഉ​ണ്ടാ​യ എ​ല്ലാ പ്ര​ള​യ​ക്കെ​ടു​തി​ക​ളി​ലും ന​ഷ്ട​മു​ണ്ടാ​യ​താ​ക​ട്ടെ വി​ത ന​ട​ത്തി ഏ ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ്.

ഇ​തോ​ടെ പാ​ട​ശേ​ഖ​രം ഒ​രു​ക്കി​യ​തു മു​ത​ലു​ള്ള ചെ​ല​വു​ക​ൾ ക​ർ​ഷ​ക​ർ​ക്കു ന​ഷ്ട​പ്പെ​ട്ടു. ഇ​ത്ത​വ​ണ വി​ത​ച്ച നെ​ല്ല് വി​ത്തി​നു വി​ല​യും ന​ൽ​കേ​ണ്ടി​വ​ന്നു. വേ​ന​ൽ മ​ഴ​യി​ലും ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​മേ​റെ ഉ​ണ്ടാ​യ​താ​ണ്. അ​തി​നു​ശേ​ഷ​മാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​ള​യ​കാ​ല​ഘ​ട്ടം. ‌‌