‌എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന ‌
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ എ​ലി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ 77 പേ​രി​ലാ​ണ് എ​ലി​പ്പ​നി ബാ​ധി​ച്ച​ത്. എ​ലി​പ്പ​നി മൂ​ലം ര​ണ്ടു​പേ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​ര​ണ​വു​മു​ണ്ട്. ‌എ​ലി​പ്പ​നി​ക്കെ​തി​രെ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്ന് ഡി​എം​ഒ ഡോ. അനിത കുമാരി പ​റ​ഞ്ഞു. മ​ലി​ന​ജ​ല സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് എ​ലി​പ്പ​നി ഉ​ണ്ടാ​കു​ന്ന​ത്. മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ൽ വ​രു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്സി​സൈ​ക്ലി​ൻ ക​ഴി​ക്ക​ണം. അ​ടി​ക്ക​ടി​യു​ള്ള പ്ര​ള​യ​വും വെ​ള്ള​ക്കെ​ട്ടു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​ത്. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ​യി​ട​യി​ൽ രോ​ഗം കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ‌
ഡെ​ങ്കി​പ്പ​നി ഇ​ക്കൊ​ല്ലം 23 പേ​രി​ലാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. തോ​ട്ടം മേ​ഖ​ല​യി​ൽ നി​ന്ന് ഡെ​ങ്കി​പ്പ​നി​ക്കു​ള്ള സാ​ധ്യ​ത ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ക​യാ​ണ്. ‌