മ​ഞ്ഞാ​ടി​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക് ‌
Tuesday, November 30, 2021 10:45 PM IST
തി​രു​വ​ല്ല: ടി​കെ റോ​ഡി​ൽ മ​ഞ്ഞാ​ടി​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​റി​ക്ഷ​യി​ലും സ്കൂ​ട്ട​റി​ലു​മി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ നി​ര​ണം ആ​ര്യ​പി​ടാ​ര​ത്ത് വീ​ട്ടി​ൽ തോ​മ​സ് കോ​ശി (56), സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ഓ​ത​റ പാ​റ​യി​ൽ വീ​ട്ടി​ൽ തോ​മ​സ് ഏ​ബ്ര​ഹാം (63) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡ​രി​കി​ലെ മ​തി​ലി​ൽ ഇ​ടി​ച്ചു നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ സാ​ര​മാ​യി പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​ന്ന സ്വ​ദേ​ശി വി​ഷ്ണു ഓ​ടി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് റോ​ഡി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തി​രു​വ​ല്ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി​യ​ത്. ‌‌

നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു ‌

റാ​ന്നി: ഇ​റ​ക്ക​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​ർ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചു. ക​ഷ​ണ​ങ്ങ​ളാ​യി ഒ​ടി​ഞ്ഞ പോ​സ്റ്റ് കാ​റി​ന്‍റെ മു​ക​ളി​ൽ പ​തി​ച്ച് കാ​റും നി​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ ചെ​ത്തോ​ങ്ക​ര - അ​ത്തി​ക്ക​യം റോ​ഡി​ലെ അ​ഞ്ചു കു​ഴി​യി​ലാ​ണ് അ​പ​ക​ടം. കാ​റി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് നി​യ​ന്ത്ര​ണം വി​ടാ​ൻ കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. പോ​സ്റ്റി​ലി​ടി​ച്ച​തോ​ടെ ഒ​ടി​ഞ്ഞ് വാ​ഹ​ന​ത്തി​ൻ​മേ​ൽ പ​തി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ കാ​ർ യാ​ത്രി​ക​ർ കാ​ര്യ​മാ​യ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​തി​ലാ​ണ് നാ​ട്ടു​കാ​ർ​ക്ക് ആ​ശ്വാ​സം. റാ​ന്നി​യി​ൽ നി​ന്ന് ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. ‌