വ​ന​വാ​സി മേ​ഖ​ല​യി​ലേ​ക്ക് കേ​ന്ദ്രം അ​നു​വ​ദി​ച്ച ശ​ത​കോ​ടി​ക​ളു​ടെ ക​ണ​ക്ക് സം​സ്ഥാ​നം വ്യ​ക്ത​മാ​ക്ക​ണം: പു​ര​ന്ദേ​ശ്വ​രി ‌
Tuesday, November 30, 2021 10:45 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ വ​ന​വാ​സി മേ​ഖ​ല​യു​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി ന​രേ​ന്ദ്ര​മോ​ദി​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച ശ​ത​കോ​ടി​ക​ള്‍ എ​ങ്ങോ​ട്ടു പോ​യെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ബി​ജെ​പി ദേ​ശീ​യ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​പു​ര​ന്ദേ​ശ്വ​രി. റാ​ന്നി​യി​ല്‍ ബി​ജെ​പി നി​യോ​ജ​ക​മ​ണ്ഡ​ല​നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ‌
കേ​ര​ള​ത്തി​ലെ ട്രൈ​ബ​ല്‍​മേ​ഖ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി ശ​ത​കോ​ടി​ക​ളാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​ത്. ഈ​മേ​ഖ​ല​യി​ല്‍ ജീ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത നി​ല​വാ​രം ഉ​യ​ര്‍​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും ശ​ത​കോ​ടി​ക​ള്‍ എ​ത്തി​യി​ട്ടും ഇ​ന്നും അ​ട്ട​പ്പാ​ടി​യി​ലി​ട​ക്കം പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ലം ശി​ശു​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്നു.
രാ​ജ്യ​ത്ത് ഏ​റ്റ​വും​കൂ​ടു​ത​ല്‍ പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​മൂ​ല​മു​ള്ള ശി​ശു​മ​ര​ണ​ങ്ങ​ള്‍ സം​ഭ​വി​ക്കു​ന്ന​ത് അ​ട്ട​പ്പാ​ടി വ​ന​വാ​സി​മേ​ഖ​ല​യി​ലാ​ണ്.
കേ​ന്ദ്രം അ​നു​വ​ദി​ച്ച ഫ​ണ്ട് ചെ​ല​വ​ഴി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്ക് ന​ല്‍​കാ​ന്‍ സം​സ്ഥാ​നം ത​യാ​റാ​ക​ണം. ചെ​ല​വ​ഴി​ച്ച ഫ​ണ്ടി​ന്‍റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ യ​ഥാ​സ​മ​യം ന​ല്‍​കി​യാ​ലെ വീ​ണ്ടും ഫ​ണ്ട് അ​നു​വ​ദി​ക്കാ​നാ​കൂ. കേ​ര​ള​ത്തി​ല്‍ കേ​ന്ദ്ര​ഫ​ണ്ട് ല​ഭി​ച്ചി​ല്ല എ​ന്നു പ​റ​യു​മ്പോ​ള്‍ അ​നു​വ​ദി​ച്ച പ​ണം ചെ​ല​വ​ഴി​ച്ച​തി​ന്‍റെ യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ള്‍ ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​ക്ക​ണ​മെ​ന്നും പു​ര​ന്ദേ​ശ്വ​രി പ​റ​ഞ്ഞു.‌
ബി​ജെ​പി സം​സ്ഥാ​ന​പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍, ദേ​ശീ​യ​സെ​ക്ര​ട്ട​റി സി.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം.​ഗ​ണേ​ഷ്, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ പി.​സു​ധീ​ര്‍, പ​ന്ത​ളം പ്ര​താ​പ​ന്‍, രാ​ജി പ്ര​സാ​ദ്, മേ​ഖ​ലാ​പ്ര​സി​ഡ​ന്‍റ് കെ.​സോ​മ​ന്‍, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് വി.​എ.​സൂ​ര​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌