തി​രു​വ​ല്ല ഈ​സ്റ്റ് കോ-ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് തെ​രഞ്ഞെ​ടു​പ്പ്: നി​യ​മ​ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും ‌
Wednesday, December 1, 2021 10:19 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല ഈ​സ്റ്റ് കോ ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട തി​രി​മ​റി​ക​ൾ നി​യ​മ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് സ​ഹ​ക​ര​ണ ജ​നാ​ധി​പ​ത്യ വേ​ദി ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ജ​യ​വ​ർ​മ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.‌
അ​ധി​കാ​ര​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് കൃ​ത്രി​മ മാ​ർ​ഗ​ന​ങ്ങ​ളി​ലൂ​ടെ അ​ട്ടി​മ​റി​ച്ച​താ​യി വേ​ദി ആ​രോ​പി​ച്ചു.
യ​ഥാ​ർ​ഥ വോ​ട്ട​ർ​മാ​ർ​ക്ക് അ​വ​സ​രം നി​ഷേ​ധി​ച്ച് ക​ള്ള​വോ​ട്ടി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് ഇ​ട​തു​പാ​ന​ൽ വി​ജ​യി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ വ്യാ​ജ വോ​ട്ടി​നു കൂ​ട്ടു​നി​ന്ന വ​ര​ണാ​ധി​കാ​രി​യു​ടെ ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും നി​യ​മ​ലം​ഘ​ന​വു​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​ൻ പോ​ലും വ​ര​ണാ​ധി​കാ​രി ത​യാ​റാ​യി​ല്ല. കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടും വീ​ഡി​യോ​ഗ്ര​ഫി മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കി.
വോ​ട്ട​ർ​മാ​ർ​ക്ക് ബാ​ങ്ക് കാ​ർ​ഡ് കൂ​ടാ​തെ മ​റ്റൊ​രു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടു. ബാ​ങ്കി​ന്‍റ ച​രി​ത്ര​ത്തി​ൽ ഇ​തേ​വ​രെ 5000 ല​ധി​കം പേ​ർ വോ​ട്ടു ചെ​യ്തി​ട്ടി​ല്ല. ഇ​ത്ത​വ​ണ പോ​ളിം​ഗ് ഉ​യ​ർ​ന്ന​തു ത​ന്നെ സി​പി​എം ന​ട​ത്തി​യ ക​ള്ള​വോ​ട്ടി​ലൂ​ടെ​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല, ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി തോ​മ​സ് എ​ന്നി​വ​ർ പ​റ​ഞ്ഞു. ‌