സ​ഹ​ക​ര​ണ മെ​ഡി​ക്ക​ൽ സ്റ്റോ​ർ ‌! ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സ്ഥ​ലം ന​ൽ​കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ ‌
Wednesday, December 1, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന ജ​ന​റ​ൽ ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് പു​തി​യ ഒ​രു സ​ഹ​ക​ര​ണ സം​ഘം മെ​ഡി​ക്ക​ൽ സ്റ്റോ​ർ കൂ​ടി പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​കാ​നു​ള്ള നീ​ക്കം വി​വാ​ദ​ത്തി​ൽ.

ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി തീ​രു​മാ​ന​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് പ​ത്ത​നം​തി​ട്ട ഡി​സ്ട്രി​ക്ട് പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ ആ​ൻ​ഡ് മെ​ഡി​ക്ക​ൽ​സ്റ്റോ​ർ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പു​തി​യ മെ​ഡി​ക്ക​ൽ സ്റ്റോ​ർ തു​ട​ങ്ങാ​ൻ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ഒ​പി വി​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്ന് ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ത​ന്നെ പു​തി​യ മെ​ഡി​ക്ക​ൽ സ്റ്റോ​റി​നു​വേ​ണ്ടി​യു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു.
ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ സ്റ്റോ​ർ വ​രു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്ന ആ​ക്ഷേ​പ​ത്തേ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ സ്റ്റോ​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ത​ത്കാ​ലം നി​ർ​ത്തി​വ​യ്ക്കാ​ൻ തീ​രു​മാ​ന​മാ​യി.‌ആ​ശു​പ​ത്രി​യി​ലെ ഫാ​ർ​മ​സി​ക്കു​പു​റ​മേ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്എ​ൽ​എ​ൽ ഫാ​ർ​മ​സി ആ​ൻ​ഡ് സ​ർ​ജി​ക്ക​ൽ​സ്, സം​സ്ഥാ​ന​സ​ർ​ക്കാ​രി​ന്‍റെ കാ​രു​ണ്യ, മാ​വേ​ലി എ​ന്നീ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ൾ ആ​ശു​പ​ത്രി​യി​ലു​ണ്ട്. ഇ​തി​ൽ എ​ച്ച്എ​ൻ​എ​ൽ ഫാ​ർ​മ​സി​യി​ൽ മെ​ച്ച​പ്പെ​ട്ട ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

കു​ട്ടി​ക​ൾ​ക്ക​ട​ക്കം പ​ല മ​രു​ന്നു​ക​ളും സ​ർ​ജി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ജ​ന്യ​മാ​ണ്.
എ​ന്നാ​ൽ ഇ​ങ്ങ​നെ​യൊ​രു സ്ഥാ​പ​നം ആ​ശു​പ​ത്രി വ​ള​പ്പി​ലു​ള്ള​ത് അ​ധി​ക​മാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പെ​ടാ​റി​ല്ല. ആ​രും ശ്ര​ദ്ധി​ക്കാ​ത്ത ഒ​രി​ട​മാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​നു ന​ൽ​കി​യി​ട്ടു​ള്ള​ത്. ‌കാ​രു​ണ്യ, മാ​വേ​ലി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ പ​ല മ​രു​ന്നു​ക​ളും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും നി​ല​നി​ൽ​ക്കു​ന്നു. ഇ​തി​നി​ടെ​യി​ലാ​ണ് ഒ​രു സ​ഹ​ക​ര​ണ​സം​ഘം മെ​ഡി​ക്ക​ൽ സ്റ്റോ​റി​നു കൂ​ടി സ്ഥ​ലം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ആ​ശു​പ​ത്രി​യു​ടെ ഏ​റ്റ​വും ക​ണ്ണാ​യ സ്ഥ​ല​മാ​ണ് ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​പ്പോ​ൾ വി​വാ​ദ​ത്തി​ലേ​ക്കു നീ​ങ്ങി​യി​ട്ടു​ള്ള​ത്. ‌