കോ​ന്നി സ​ഞ്ചാ​യ​ത്ത് ക​ട​വ് പ​ദ്ധ​തി ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കും
Wednesday, December 1, 2021 10:34 PM IST
കോ​ന്നി: സ​ഞ്ചാ​യ​ത്ത് ക​ട​വ് ടൂ​റി​സം പ​ദ്ധ​തി ഇ​ക്കോ ടൂ​റി​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി കെ.​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്ഥ​ല​ത്തെ​ത്തി​യ ഇ​ക്കോ ടൂ​റി​സം ഡ​യ​റ​ക്ട​റും, ജി​ല്ലാ ക​ള​ക്ട​റും എം​എ​ൽ​എ​യോ​ടൊ​പ്പം പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർ​ശി​ച്ചു.

കോ​ന്നി പാ​ല​ത്തി​നു സ​മീ​പ​മു​ള്ള സ​ഞ്ചാ​യ​ത്ത് ക​ട​വി​ൽ വ​നം വ​കു​പ്പ് വ​ക സ്ഥ​ല​വും പു​റ​മ്പോ​ക്കു ഭൂ​മി​യു​മു​ണ്ട്. സ​ഞ്ചാ​യ​ത്ത് ക​ട​വാ​ണ് പു​തി​യ ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.‌
അ​ച്ച​ൻ​കോ​വി​ലാ​റി​നെ പ്ര​ധാ​ന ആ​ക​ർ​ഷ​ക കേ​ന്ദ്ര​മാ​ക്കി​യു​ള്ള പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ക. വി​ശ​ദ​മാ​യ പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ ടൂ​റി​സം വ​കു​പ്പ് എം ​പാ​ന​ൽ ചെ​യ്ത ആ​ർ​ക്കി​ടെ​ക്റ്റി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ന​ക്കൂ​ടി​നും അ​ട​വി​ക്കും ശേ​ഷം കോ​ന്നി​യി​ൽ ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​യ ടൂ​റി​സം പ​ദ്ധ​തി​യാ​യി സ​ഞ്ചാ​യ​ത്ത് ക​ട​വ് മാ​റു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ‌

എം​എ​ൽ​എ യോ​ടൊ​പ്പം ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ, ഇ​ക്കോ ടൂ​റി​സം ഡ​യ​റ​ക്ട​ർ ആ​ർ.​എ​സ്. അ​രു​ൺ, ഡി​എ​ഫ്ഒ കെ.​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, ഗ്രാ​മപ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സു​ലേ​ഖ വി. ​നാ​യ​ർ, വാ​ർ​ഡ് മെം​ബ​ർ കെ.​ജി. ഉ​ദ​യ​കു​മാ​ർ, ടൂ​റി​സം ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ർ സു​ബൈ​ർ കു​ട്ടി, ടൂ​റി​സം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് എം ​പാ​ന​ൽ ആ​ർ​ക്കി​ ടെ​ക്ട് പ്ര​മോ​ദ് പാ​ർ​ഥ​ൻ, സി.​പി.​ജോ​സ​ഫ് പോ​ൾ തു​ട​ങ്ങി​യ​ വ​ർ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌