തി​രു​വ​ല്ല താ​ലൂ​ക്ക് ആ​ശു​പ​ത്രി ഒ​പി കെ​ട്ടി​ട​ത്തി​ന് 15 കോ​ടി രൂ​പ
Thursday, December 2, 2021 10:28 PM IST
തി​രു​വ​ല്ല: ക​ഴി​ഞ്ഞ സം​സ്ഥാ​ന ബ​ജ​റ്റി​ൽ 20 ശ​ത​മാ​നം തു​ക അ​നു​വ​ദി​ച്ചി​രു​ന്ന തി​രു​വ​ല്ല താ​ലൂ​ക്ക് ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​ക്ക് 15 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​റി​യി​ച്ചു. അ​ഞ്ചു നി​ല​ക​ളി​ലാ​യി നി​ർ​മി​ക്കു​ന്ന ഒ​പി ബ്ലോ​ക്കി​ൽ ജ​ന​റ​ൽ, സ​ർ​ജി​ക്ക​ൽ, പീ​ഡി​യാ​ട്രി​ക്, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ൻ​ടി, ഡെ​ന്‍റ​ൽ, ഓ​ഫ്താ​ൽ​മോ​ള​ജി, എ​ന്നീ ഒ​പി​ക​ളും ഇ​സി​ജി, എ​ക്സ്റേ, ലാ​ബോ​റ​ട്ട​റി​ക​ൾ, സ്കാ​നിം​ഗ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പു​തി​യ പ്ലാ​ൻ അ​നു​സ​രി​ച്ചാ​ണ് നി​ർ​മാ​ണം. ഫാ​ർ​മ​സി, കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കു​മു​ള്ള ഏ​രി​യ​ക​ൾ, കാ​ന്‍റീ​ൻ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ളും പു​തി​യ ഒ​പി കെ​ട്ടി​ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.