മാ​വ​ര പാ​ട​ത്ത് കൃ​ഷി ഇ​റ​ക്കാ​നു​മാ​കു​ന്നി​ല്ല
Thursday, December 2, 2021 10:28 PM IST
പ​ന്ത​ളം: തു​ന്പ​മ​ണ്‍ മാ​വ​ര പാ​ട​ശേ​ഖ​ര​ത്തി​ലെ കൃ​ഷി ക​ർ​ഷ​ക​ർ ഉ​പേ​ക്ഷി​ക്കു​ന്നു.
വി​ജ​യ​പു​രം മാ​വ​ര പാ​ട​ശേ​ഖ​ര​ത്തി​ലെ ഇ​രു​പ​തോ​ളം നെ​ൽ ക​ർ​ഷ​ക​രാ​ണ് മ​ഴ​യും തു​ട​ർ​ന്നു​ള്ള കെ​ടു​തി​ക​ളും അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യും കാ​ര​ണം കൃ​ഷി ഉ​പേ​ക്ഷി​ക്കു​ന്ന​ത്.ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​രി​ശു കി​ട​ന്ന 25 ഹെ​ക്ട​ർ പാ​ട​മാ​ണ് ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യി​ൽ രൂ​പീ​ക​രി​ച്ച പാ​ട​ശേ​ഖ​ര​സ​മി​തി അ​ഞ്ച് വ​ർ​ഷ​മാ​യി കൃ​ഷി ചെ​യ്തു വ​രു​ന്ന​ത്.

പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കീ​രു​കു​ഴി തൊ​ടു​കു​ളം ഭാ​ഗ​ത്തു​നി​ന്ന് ഉ​ത്ഭ​വി​ച്ച് വി​ജ​യ​പു​രം പാ​ട​ശേ​ഖ​ര​ത്തി​ലൂ​ടെ മാ​വ​ര വ​ലി​യ തോ​ട്ടി​ൽ എ​ത്തു​ന്ന ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യം വ​രു​ന്ന തോ​ടാ​ണ് ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യ​ത്. തോ​ട് മ​ണ്ണ് ഒ​ലി​ച്ചി​റ​ങ്ങി നി​ക​ന്ന​തോ​ടെ ഈ ​തോ​ട്ടി​ലൂ​ടെ വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ചെ​റി​യ മ​ഴ​യി​ൽ​പോ​ലും പാ​ട ശേ​ഖ​ര​ത്തി​ൽ വെ​ള്ളം നി​റ​ഞ്ഞു.

കൃ​ഷി ഇ​റ​ക്കി​യ​ശേ​ഷം വെ​ള്ളം ആ​വ​ശ്യ​മു​ള്ള​പ്പോ​ഴാ​ക​ട്ടെ ഇ​തു ല​ഭ്യ​വു​മ​ല്ല.കൊ​യ്യാ​ൻ പാ​കം ആ​യ​പ്പോ​ഴാ​ണ് ഇ​ക്ക​ഴി​ഞ്ഞ ത​വ​ണ വ​യ​ലി​ൻ വെ​ള്ളം നി​റ​ഞ്ഞ​ത്.

വെ​ള്ളം കെ​ട്ടി​കി​ട​ന്ന​തി​നാ​ൽ നെ​ല്ല് കൊ​യ്ത് എ​ടു​ക്കു​വാ​ൻ പോ​ലു​മാ​യി​ല്ല. കൊ​യ്ത്ത്, മെ​തി​യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്തേ​ക്ക് ഇ​റ​ക്കാ​നു​മാ​കി​ല്ല. ക​ഴി​ഞ്ഞ​ത​വ​ണ പാ​ട​ത്തേ​ക്ക് ഇ​റ​ക്കി​യ യ​ന്ത്രം ചെ​ളി​യി​ൽ പു​ത​ഞ്ഞ​തി​നാ​ൽ ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് പി​ന്നീ​ട് ക​ര​യ്ക്കു ക​യ​റ്റി​യ​ത്. നെ​ല്ല് കൊ​യ​തു ക​ര​യ്ക്കെ​ത്തി​ച്ച​ശേ​ഷം യ​ന്ത്ര​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മെ​തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​താ​ക​ട്ടെ വ​ൻ ന​ഷ്ട​മു​ണ്ടാ​കു​ക​യും ചെ​യ്തു.മു​ൻ കൊ​ല്ല​ങ്ങ​ളി​ൽ യ​ന്ത്രം പു​ത​ഞ്ഞ​തി​നാ​ൽ കു​ട്ട​നാ​ട്, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു യ​ന്ത്ര​വു​മാ​യി എ​ത്തി​യ​വ​ർ വ​യ​ലി​ൻ ഇ​റ​ക്കാ​ൻ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ട​ത്വാ​യി​ൽ നി​ന്നു​മെ​ത്തി​ച്ച മെ​തി​യ​ന്ത്രം ക​ര​യ്ക്കു ക​യ​റ്റാ​നും ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക​ച്ചെ​ല​വ് താ​ങ്ങേ​ണ്ടി​വ​ന്നു.

തോ​ടി​ന്‍റെ ആ​ഴ​വും വീ​തി​യും കു​ട്ടി പു​ന​ർ​നി​ർ​മി​ച്ച​ങ്കി​ലെ മാ​വ​ര​യി​ലെ ക​ർ​ഷ​ക​ർ​ക്ക് കൃ​ഷി ചെ​യ്യാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യോ​ടും കൃ​ഷി​ഭ​വ​ൻ അ​ധി​കൃ​ത​രോ​ടും ക​ർ​ഷ​ക​ർ പ​ല​ത​വ​ണ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല.

എ​എ​ല്ലാ​വ​ർ​ഷ​വും ന​വം​ബ​ർ ആ​ദ്യം കൃ​ഷി ഇ​റ​ക്കി മാ​ർ​ച്ചി​ൽ കൊ​യ്യു​ന്ന രീ​തി​യാ​ണ് മാ​വ​ര പാ​ട​ത്തു​ണ്ടാ​യി​രു​ന്നു. അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന ന​ഷ്ടം കാ​ര​ണം ഇ​ത്ത​വ​ണ ഇ​തേ​വ​രെ കൃ​ഷി ഇ​റ​ക്കാ​ൻ ആ​രു ത​യാ​റാ​യ​ട്ടി​ല്ല. ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല​ങ്കി​ൽ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ങ്ങി​വ​രു​മെ​ന്ന് വി​ജ​യ​പു​രം മാ​വ​ര​പ​ട​ശേ​ഖ​ര സ​മ​തി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജും സെ​ക്ര​ട്ട​റി വി.​കെ.​സോ​മ​നും പ​റ​ഞ്ഞു.