ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും മാ​ലി​ന്യ​ങ്ങ​ളും പൊ​തു​നി​ര​ത്തി​ൽ ത​ള്ളു​ന്നു
Thursday, December 2, 2021 10:31 PM IST
റാ​ന്നി: ഭ​ക്ഷ​ണാ​വ​ശി​ഷ്ട​മ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ സ്വ​കാ​ര്യ വ​സ്തു​വി​ലും റോ​ഡി​ലും ഇ​രു​ളി​ന്‍റെ മ​റ​വി​ൽ ത​ള്ളു​ന്നു. വി​വാ​ഹം പോ​ലെ​യു​ള്ള ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷ​മു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ല​ക്ഷ്യ​മാ​യി ത​ള്ളു​ന്ന​ത്.ചേ​ത്ത​യ്ക്ക​ൽ തേ​യി​ല​പ്പു​ര പാ​ല​ത്തി​നു സ​മീ​പ​മാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​ക്കി​യി​രി​ക്കു​ന്ന​ത്.
പ​ഴ​വ​ങ്ങാ​ടി, നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി​യി​ലാ​ണ് മാ​ലി​ന്യം ത​ള്ളു​ന്ന​ത്. റോ​ഡി​ൽ ചി​ത​റി വീ​ഴു​ന്ന മ​ത്സ്യ, മാം​സാ​വ​ശി​ഷ്ട​ങ്ങ​ൾ അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ൾ ചീ​ഞ്ഞ​ളി​ഞ്ഞ് പ​രി​സ​ര​ത്ത് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. മ​ഴ പെ​യ്യു​ന്ന​തോ​ടെ ഈ ​മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി സ​മീ​പ​ത്തെ വ​ലി​യ തോ​ട്ടി​ല്കേ്കെ​ത്തും. ഇ​ത് മാ​ട​ത്ത​രു​വി തോ​ടു​മാ​യി ചേ​ർ​ന്ന് പ​ന്പാ​ന​ദി​യി​ലേ​ക്കാ​ണെ​ത്തു​ന്ന​ത്. തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ കു​ളി​ക്കു​വാ​നും മ​റ്റു ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കും ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ ത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന അ​ധി​കൃ​ത​ർ ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണാ​ക്ഷേ​പം.