പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​നം
Thursday, December 2, 2021 10:32 PM IST
കു​ന്പ​നാ​ട്: വേ​ൾ​ഡ് ഇ​ൻ നീ​ഡ് ഇ​ന്ത്യ കേ​ര​ളാ കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ​യും ജി​ല്ലാ സാ​മൂ​ഹി​ക നീ​തി വ​കു​പ്പി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​ക​ളെ വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ൾ​ക്ക് സ​ജ്ജ​രാ​ക്കു​ന്ന​തി​നാ​യി ന​ട​ത്തു​ന്ന മോ​ൾ​ഡ് എ ​ചൈ​ൽ​ഡ് മോ​ൾ​ഡ് ദി ​വേ​ൾ​ഡ് പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ര​ണ്ടു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇം​ഗ്ലീ​ഷ്, ഗ​ണി​തം, പൊ​തു​വി​ജ്ഞാ​നം, യു​ക്തി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ വി​ദ​ഗ്ധ പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി ന​ൽ​കും. സ്കൂ​ൾ ക്ലാ​സു​ക​ളെ ബാ​ധി​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം. പ​ത്താം ക്ലാ​സി​ലെ മാ​ർ​ക്കി​ന്‍റെ​യും സാ​ന്പ​ത്തി​ക പി​ന്നോ​ക്ക​വ​സ്ഥ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള​വ​ർ 8848769613 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

വ്യാ​പാ​ര ലൈ​സ​ൻ​സ് പു​തു​ക്ക​ണം

കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന എ​ല്ലാ വ്യാ​പാ​ര, വ്യ​വ​സാ​യ സം​രം​ഭ​ക​രും അ​ടി​യ​ന്ത​ര​മാ​യി ലൈ​സ​ൻ​സ് എ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ലൈ​സ​ൻ​സ് നി​ല​വി​ലു​ള്ള​വ​ർ പു​തു​ക്കി​യാ​ൽ മ​തി​യാ​കും. വ്യാ​പാ​ര​വ്യ​വ​സാ​യ സം​രം​ഭ​ക​ർ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന വേ​ള​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന പ​ക്ഷം ലൈ​സ​ൻ​സ് ഹാ​ജ​രാ​ക്ക​ണം.