കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹം: ബി​ജെ​പി
Saturday, December 4, 2021 10:36 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ് സി​പി​എം ആ​ജ്ഞാ​നു​വ​ര്‍​ത്തി​ക​ളാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​പ​യോ​ഗി​ച്ച് അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്കം പ്ര​തി​ഷേ​ധാ​ര്‍​ഹ​മാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ്.​
വ്യ​ക്തി വൈ​രാ​ഗ്യം മൂ​ലം ഉ​ണ്ടാ​യി​ട്ടു​ള്ള കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ട സം​ഭ​വം രാ​ഷ്ട്രീ​യ​വ​ത്ക​രി​ക്കു​ന്ന​ത​ര​ത്തി​ലേ​ക്കു മാ​റി​യ​ത് സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​ര്‍​ദം മൂ​ല​മാ​ണ്. ഈ ​കൊ​ല​പാ​ത​ക​ത്തി​ല്‍ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​എ. സൂ​ര​ജ് ആ​വ​ശ്യ​പ്പെ​ട്ടു.