ക്രി​സ്മ​സ് ന്യൂ ​ഇ​യ​ർ പ്ര​വാ​സി ഖാ​ദി എ​ക്സ്പോ നാ​ളെ മുതൽ
Saturday, December 4, 2021 10:36 PM IST
കോ​​ട്ട​​യം: ക്രി​​സ്മ​​സ് ന്യൂ ​​ഇ​​യ​​ർ പ്ര​​വാ​​സി ഖാ​​ദി എ​​ക്സ്പോ നാ​​ളെ ആ​​രം​​ഭി​​ക്കും. ഖാ​​ദി ഗ്രാ​​മ​​വ്യ​​വ​​സാ​​യ ക​​മ്മീ​​ഷ​​ന്‍റെ​​യും കേ​​ര​​ള ഖാ​​ദി ഗ്രാ​​മ വ്യ​​വ​​സാ​​യ ബോ​​ർ​​ഡി​​ന്‍റെ​​യും സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ ചാ​​സി​​ന്‍റെ കോ​​ട്ട​​യം ശാ​​സ്ത്രി റോ​​ഡി​​ലു​​ള്ള ഖാ​​ദി ഭ​​വ​​നി​​ൽ സം​​ഘ​​ടി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ക്രി​​സ്മ​​സ് ന്യൂ ​​ഇ​​യ​​ർ വ​​സ്ത്ര-​​ക​​ര​​കൗ​​ശ​​ല ഫ​​ർ​​ണി​​ച്ച​​ർ ഖാ​​ദി എ​​ക്സ്പോ നാ​​ളെ രാ​​വി​​ലെ 11നു ​​തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ ബി​​ൻ​​സി സെ​​ബാ​​സ്റ്റ്യ​​ൻ ആ​​ദ്യ വി​​ല്പ​​ന നി​​ർ​​വ​​ഹി​​ക്കും. ഖാ​​ദി തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കു​​ള്ള ഇ​​ൻ​​സെ​​ന്‍റീ​​വി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ കൗ​​ണ്‍​സി​​ല​​ർ സി​​ൻ​​സി പാ​​റ​​യി​​ലും നി​​ർ​​വ​​ഹി​​ക്കും.
ചാ​​സ് പ്ര​​സി​​ഡ​​ന്‍റും ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ളു​​മാ​​യ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ൽ, ചാ​​സ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​തോ​​മ​​സ് കു​​ള​​ത്തു​​ങ്ക​​ൽ, ചാ​​സ് ഖാ​​ദി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ചാ​​സ് ഖാ​​ദി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ്, ചാ​​സ് ഖാ​​ദി അ​​സി​​സ്റ്റ​​ന്‍റ് മാ​​നേ​​ജ​​ർ പീ​​റ്റ​​ർ ചാ​​ക്കോ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.
ചാ​​സി​​ന്‍റെ ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന​​പ്പ​​ടി​​യി​​ലെ ഖാ​​ദി ഭ​​വ​​നി​​ൽ നാ​​ളെ രാ​​വി​​ലെ 9.30ന് ​​ജോ​​ബ് മൈ​​ക്കി​​ൾ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
മ​​ല്ല​​പ്പ​​ള്ളി​​യിലെ ഖാ​​ദി പ്ലാ​​സ​​യി​​ൽ നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നു ​​മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ൽ​​എ​​യും പ​​ള്ളി​​ക്കൂ​​ട്ടു​​മ്മ​​യി​​ൽ തോ​​മ​​സ് കെ. ​​തോ​​മ​​സ് എം​​എ​​ൽ​​എ​​യും ക്രി​​സ്മ​​സ് ന്യൂ ​​ഇ​​യ​​ർ പ്ര​​വാ​​സി എ​​ക്സ്പോ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ഖാ​​ദി, ഗ്രാ​​മീ​​ണ വി​​ഭ​​വ​​ങ്ങ​​ൾ ഒ​​രു കു​​ട​​ക്കീ​​ഴി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഖാ​​ദി സി​​ൽ​​ക്ക് കോ​​ട്ട​​ൻ സാ​​രി​​ക​​ൾ, തു​​ണി​​ത്ത​​ര​​ങ്ങ​​ൾ, ഷ​​ർ​​ട്ടു​​ക​​ൾ കു​​ർ​​ത്ത​​ക​​ൾ, ത​​ടി​​യി​​ലും ചൂ​​ര​​ലി​​ലും നി​​ർ​​മി​​ച്ച ഫ​​ർ​​ണി​​ച്ച​​റു​​ക​​ൾ, കോ​​ലാ​​പൂ​​രി ചെ​​രു​​പ്പു​​ക​​ൾ, ജൂ​​ട്ട് ബാ​​ഗു​​ക​​ൾ, പ​​ഞ്ഞി​​മെ​​ത്ത​​ക​​ൾ, കാ​​ർ​​പ്പ​​റ്റു​​ക​​ൾ, ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ, ട്രോ​​ഫി​​ക​​ൾ, തേ​​ൻ, ചാ​​സ് ഖാ​​ദി പ്ലം, ​​ക്യാ​​ര​​റ്റ്, മാ​​ർ​​ബി​​ൾ, ഷു​​ഗ​​ർ ഫ്രീ ​​കേ​​ക്കു​​ക​​ൾ, ക്രി​​സ്മ​​സ് പൂ​​ൽ​​ക്കു​​ടു​​ക​​ൾ, ക്രി​​ബ് സെ​​റ്റു​​ക​​ൾ, ന​​ക്ഷ​​ത്ര​​ങ്ങ​​ൾ എ​​ന്നി​​വ ചാ​​സ് ഖാ​​ദി ഫോ​​റു​​മൂ​​ക​​ളി​​ൽ​​നി​​ന്നും വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്.
ഖാ​​ദി വ​​സ്ത്ര​​ങ്ങ​​ൾ​​ക്കു 30 ശ​​ത​​മാ​​നം സ്പെ​​ഷ​​ൽ ഡി​​സ്കൗ​​ണ്ടും ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ൾ​​ക്കു 10 ശ​​ത​​മാ​​ന​​വും ഖാ​​ദി ഗ്രാ​​മീ​​ണ ഉത്പ​​ന്ന​​ങ്ങ​​ൾ​​ക്കു ആ​​ക​​ർ​​ഷ​​ക​​മാ​​യ വി​​ല​​ക്കു​​റ​​വും ഉ​​ണ്ടാ​​യി​​രി​​ക്കും. സ​​ർ​​ക്കാ​​ർ, ബാ​​ങ്ക്, പൊ​​തു​​മേ​​ഖ​​ല ജീ​​വ​​ന​​ക്കാ​​ർ​​ക്കും അ​​ധ്യാ​​പ​​ക അ​​ന​​ധ്യാ​​പ​​ക​​ർ​​ക്കും ത​​വ​​ണ വ്യ​​വ​​സ്ഥ​​യി​​ൽ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​വാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ട്. മേ​​ള ജ​​നു​​വ​​രി 15ന് ​​സ​​മാ​​പി​​ക്കും.
പ​​ത്ര​​സ​​മ്മേ​​ള​​ത്തി​​ൽ ചാ​​സ് ഖാ​​ദി ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​ർ​​ജ് മാ​​ന്തു​​രു​​ത്തി​​ൽ, ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​ണ്‍ സ​​ക്ക​​റി​​യാ​​സ്, മാ​​ർ​​ക്ക​​റ്റിം​​ഗ് മാ​​നേ​​ജ​​ർ പി.​​പി. പാ​​പ്പ​​ച്ച​​ൻ, പി​​ആ​​ർ​​ഒ ഉ​​ല​​ഹ​​ന്നാ​​ൻ വ​​ർ​​ഗീ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.