2022 മാ​ർ​ച്ചി​ൽ ജി​ല്ല​യെ മ​ല​ന്പ​നി വി​മു​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കും ‌
Sunday, December 5, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: സു​സ്ഥി​ര വി​ക​സ​ന ല​ക്ഷ്യ​ത്തോ​ട​നു​ബ​ന്ധി​ച്ച് 2022 മാ​ർ​ച്ചി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യെ മ​ല​ന്പ​നി വി​മു​ക്ത ജി​ല്ല​യാ​യി പ്ര​ഖ്യാ​പി​ക്കാ​ൻ ഒ​രു​ക്കം തു​ട​ങ്ങി. ഇ​തി​ന് മു​ന്നോ​ടി​യാ​യി ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള​ള പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ഡി​എം​ഒ ഡോ.​ എ​ൽ.​ അ​നി​ത​കു​മാ​രി അ​റി​യി​ച്ചു.‌ ദേ​ശീ​യ പ്രാ​ണി​ജ​ന്യ നി​യ​ന്ത്ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് മ​ല​ന്പ​നി നി​ർ​മ്മാ​ർ​ജ്ജ​നം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ ത​ദ്ദേ​ശീ​യ​മാ​യി ജി​ല്ല​യി​ൽ മ​ല​ന്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നി​ല്ല. ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നോ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നോ വ​രു​ന്ന​വ​രി​ലാ​ണ് മ​ല​ന്പ​നി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.
മ​ല​ന്പ​നി ബാ​ധി​ത​രെ ക​ണ്ടെ​ത്തു​ന്ന​തി​ൽ ജി​ല്ല​യി​ൽ ആ​ശു​പ​ത്രി അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള നി​രീ​ക്ഷ​ണ​വും ന​ട​ന്നു​വ​രു​ന്നു. മ​ല​ന്പ​നി സ​ർ​വൈ​ല​ൻ​സി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ്ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. ഇ​തി​നോ​ടൊ​പ്പം മൈ​ക്രോ​ഫൈ​ലേ​റി​യ ക​ണ്ടു​പി​ടി​ക്കാ​നും ര​ക്ത​പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ‌
മ​ല​ന്പ​നി​ക്ക് കാ​ര​ണ​മാ​യ അ​നോ​ഫി​ല​സ് സ്റ്റീ​ഫ​ൻ​സി​യു​ടെ സാ​ന്നി​ധ്യം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ നി​ല​വി​ലി​ല്ല. എ​ങ്കി​ലും ഇ​ത്ത​രം കൊ​തു​കി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടോ​യെ​ന്ന് നി​ര​ന്ത​രം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ത​ദ്ദേ​ശീ​യ​മാ​യി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ വി​ദേ​ശ​ത്തു നി​ന്നും വ​രു​ന്ന​വ​രി​ലും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന​വ​രി​ലു​മാ​ണ് മ​ലേ​റി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തെ​ന്നും ഡി​എം​ഒ പ​റ​ഞ്ഞു. ‌