ശ​ബ​രി​മ​ല​യി​ൽ സം​യു​ക്ത സേ​ന സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി ‌
Sunday, December 5, 2021 10:44 PM IST
ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ​ന​മേ​ഖ​ല​യി​ലും വി​വി​ധ സേ​നാ​വി​ഭാ​ഗ​ങ്ങ​ൾ സു​ര​ക്ഷ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി.
കേ​ര​ള പോ​ലീ​സ് ക​മാ​ൻ​ഡോ​ക​ൾ, റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ്, എ​ൻ​ഡി​ആ​ർ​എ​ഫ്, വ​നം​വ​കു​പ്പ്, ബോം​ബ് ഡി​റ്റ​ക്ഷ​ൻ സ്ക്വാ​ഡ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ശ​രം​കു​ത്തി, മ​ര​ക്കൂ​ട്ടം, ബെ​യ്‌​ലി​പാ​ലം, അ​ന്ന​ദാ​ന​മ​ണ്ഡ​ലം, ഉ​ര​ൽ​ക്കു​ഴി, പാ​ണ്ടി​ത്താ​വ​ളം വ​ഴി സ​ന്നി​ധാ​ന​ത്ത് സ​മാ​പി​ച്ചു. സ​ന്നി​ധാ​നം പോ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ആ​ർ. ആ​ന​ന്ദ്, റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് ജി. ​വി​ജ​യ​ൻ, കേ​ര​ള പോ​ലീ​സ് ക​മാ​ൻ​ഡോ വിം​ഗ് അ​സി​സ്റ്റ​ന്‍റ് ക​മാ​ൻ​ഡ​ന്‍റ് വി.​ജി. അ​ജി​ത്കു​മാ​ർ, എ​ൻ​ഡി​ആ​ർ​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ മ​ണ്ഡ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.‌