കെ ​റെ​യി​ൽ പ​ദ്ധ​തി അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: പു​തു​ശേ​രി ‌
Sunday, December 5, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ ക​ട​ക്കെ​ണി​യി​ലാ​ക്കു​ന്ന​തും സാ​ധാ​ര​ണ​ക്കാ​ര​ന് പ്ര​യോ​ജ​നം ചെ​യ്യാ​ത്ത​തും പ​രി​സ്ഥി​തി വി​നാ​ശ​ക​ര​വു​മാ​യ കെ ​റെ​യി​ൽ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം.​പു​തു​ശേ​രി. കെ ​റെ​യി​ൽ വി​രു​ദ്ധ ഐ​ക്യ​ദാ​ർ​ഢ്യ സ​മി​തി സം​ഘ​ടി​പ്പി​ച്ച ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
പ​ദ്ധ​തി​ക്ക് സാ​ധ്യ​താ​പ​ഠ​ന​മോ, പ​രി​സ്ഥി​തി ആ​ഘാ​ത പ​ഠ​ന​മോ, സാ​മൂ​ഹി​ക ആ​ഘാ​ത പ​ഠ​ന​മോ, ഡി​പി​ആ​ർ എ​ന്നി​വ​യൊ​ന്നു​മി​ല്ല. സ്വ​ന്തം മു​ന്ന​ണി​യി​ൽ​പോ​ലും ച​ർ​ച്ച​ചെ​യ്യാ​തെ ന​ട​പ്പാ​ക്കു​വാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന​തു ത​ന്നെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തു​ന്ന​താ​ണ്. പ​ദ്ധ​തി​ക്കു വേ​ണ്ടി കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന ഇ​രു​പ​തി​നാ​യി​രം കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മ​ല്ല ഈ ​പ​ദ്ധ​തി​മൂ​ലം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ളേ​യും ഇ​ര​ക​ളാ​ക്കി​ത്തീ​ർ​ക്കു​ന്ന പ​ദ്ധ​തി​കൂ​ടി​യാ​ണി​തെ​ന്ന് പു​തു​ശേ​രി പ​റ​ഞ്ഞു.‌
ജ​ന​കീ​യ പ്ര​തി​രോ​ധ സ​മി​തി ജി​ല്ലാ വൈ​സ്പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു കൊ​ടു​മ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ആ​ർ. അ​ശോ​ക് കു​മാ​ർ, റെ​ജി മ​ല​യാ​ല​പ്പു​ഴ, സാ​മു​വേ​ൽ പ്ര​ക്കാ​നം, കെ.​ജി. അ​നി​ൽ​കു​മാ​ർ, സി.​കെ.​അ​ർ​ജു​ന​ൻ, സ​ത്യ​ച​ന്ദ്ര​ൻ, ബേ​ബി ചെ​രി​പ്പി​ട്ട​കാ​വ്, പി.​കെ. ഭ​ഗ​ത്ത്, ര​തീ​ഷ് രാ​മ​കൃ​ഷ്ണ​ൻ, സു​രേ​ഷ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌