ക​രു​ത​ലേ​കി ചെ​റു​കു​ള​ഞ്ഞി ബ​ഥ​നി ആ​ശ്ര​മം ഹൈ​സ്കൂ​ൾ
Tuesday, December 7, 2021 10:37 PM IST
റാ​ന്നി: പു​ത്ത​നു​ടു​പ്പും പു​സ്ത​ക​വും എ​ന്ന എ​സ്പി​സി പ്രോജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റാ​ന്നി സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കു​മാ​ർ, അ​യി​രൂ​ർ പ്രൊ​വി​ഡ​ൻ​സ് ഹോം ​സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ലി​ന​റ്റി​ന് ന​ൽ​കി കൊ​ണ്ട് നി​ർ​വ​ഹി​ച്ചു. ‌
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഏ​ബ്ര​ഹാം മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​റും ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​റു​മാ​യ ഫാ. ​ജോ​സ​ഫ് വ​ര​ന്പു​ങ്ക​ൽ ഒ​ഐ​സി, ഹെ​ഡ്മി​സ്ട്ര​സ് ക​ലാ വി. ​പ​ണി​ക്ക​ർ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ ജോ​ർ​ജ് ഒ​ഐ​സി, സി​സ്റ്റ​ർ കാ​ത​റി​ൻ, അ​ഡീ​ഷ​ന​ൽ ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ ആ​ര​തി എ​സ്. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌

സാ​മൂ​ഹ്യ​വി​രു​ദ്ധശ​ല്യം ‌

കോ​ന്നി: വി. ​കോ​ട്ട​യം അ​ന്തി​ച്ച​ന്ത മ​ണ​ലേ​ൽ​പ​ടി ജം​ഗ്ഷ​ൻ കേ​ന്ദ്രീ​ക​രി​ച്ചു രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​രു​ടെ വി​ള​യാ​ട്ടം. പ്ര​ദേ​ശ​വാ​സി​ക​ള​ല്ലാ​ത്ത​വ​ര​ട​ക്കം ഓ​ട്ടോ​റി​ക്ഷ​ക​ളി​ലും മ​റ്റും വി. ​കോ​ട്ട​യം ഭാ​ഗ​ത്തെ​ത്തി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.‌
ക​ഴി​ഞ്ഞ ദി​വ​സം മ​ണ​ലേ​ൽ ഫാ. ​സൈ​ജു സാ​മി​ന്‍റെ വീ​ട്ടി​ലും അ​തി​നോ​ടു ചേ​ർ​ന്നു മാ​താ​പി​താ​ക്ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ലും ജ​ന​ൽ വ​ഴി പു​റ​ത്തു​നി​ന്നും ലൈ​റ്റ് അ​ടി​ച്ചു ശ​ല്യ​മു​ണ്ടാ​ക്കി. വീ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​പ്പോ​ൾ സം​ഘം ഇ​രു​ളി​ൽ മ​റ​ഞ്ഞു. ഈ ​ഭാ​ഗം കേ​ന്ദ്രീ​ക​രി​ച്ചു ല​ഹ​രി വ​സ്തു​ക്ക​ൾ രാ​ത്രി​യി​ൽ എ​ത്തി​ച്ചു വി​ല്പ​ന ന​ട​ക്കു​ന്നു​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ‌