കാ​ഥി​ക സൗ​ദാ​മി​നി​യ​മ്മ​യ്ക്ക് ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വി​ട ‌
Tuesday, December 7, 2021 10:37 PM IST
പ​ത്ത​നം​തി​ട്ട: അ​ന്ത​രി​ച്ച ക​ഥാ​പ്ര​സം​ഗ ക​ലാ​കാ​രി​യും സം​ഗീ​ത​ജ്ഞ​യു​മാ​യി​രു​ന്ന സൗ​ദാ​മി​നി​യ​മ്മ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. പാ​ട്ട​മ്മ എ​ന്ന പേ​രി​ല​റി​യ​പ്പെ​ട്ട സൗ​ദാ​മി​നി​യ​മ്മ മ​ല​യാ​ല​പ്പു​ഴ ദേ​വി സ​ദ​ന​ത്തി​ൽ പ​രേ​ത​നാ​യ കെ.​കെ. വാ​ധ്യാ​രു​ടെ ഭാ​ര്യ​യാ​ണ്. കെ.​കെ. വാ​ധ്യാ​രും പ്ര​മു​ഖ ക​ഥാ​പ്ര​സം​ഗ ക​ലാ​കാ​ര​നാ​യി​രു​ന്നു. 101 -ാം വ​യ​സി​ൽ തി​ങ്ക​ളാ​ഴ്ച​യാ​ണ് സൗ​ദാ​മി​നി​യ​മ്മ അ​ന്ത​രി​ച്ച​ത്. ‌
സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ മൃ​ത​ദേ​ഹ​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ച്ചു. പോ​ലീ​സ് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി. ‌

‌ജില്ലയിൽ 227 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് ‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 227 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 202352 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ 186 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 199130 ആ​യി. നി​ല​വി​ൽ 1795 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 3069 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 4147 സ്ര​വ​സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തു. ‌

‌ര​ണ്ടു മ​ര​ണം​കൂ​ടി ‌

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. കോ​ന്നി സ്വ​ദേ​ശി (76), പെ​രി​ങ്ങ​ര സ്വ​ദേ​ശി (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌