കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ച്ചു സ​പ്ലൈ​കോ വി​ത​ര​ണം ചെ​യ്യും: മ​ന്ത്രി
Wednesday, December 8, 2021 11:24 PM IST
അ​ടൂ​ർ: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പി​ന്‍റേ​തെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. പെ​രി​ങ്ങ​നാ​ട് പ​തി​നാ​ലാം മൈ​ലി​ൽ മാ​വേ​ലി സൂ​പ്പ​ർ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മ​ല​യോ​ര മേ​ഖ​ല​യി​ലെ ഉ​ത്പ​ന്ന​ങ്ങ​ൾ ന്യാ​യ​വി​ല ന​ൽ​കി സം​ഭ​രി​ച്ച് സ​പ്ലൈ​കോ ഔ​ട്ട്‌ലെ​റ്റു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. സ​ബ്സി​ഡി​യാ​യി ന​ൽ​കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഗു​ണ​മേ​ന്മ ഉ​റ​പ്പാ​ക്കും. സ​പ്ലൈ​കോ, റേ​ഷ​ൻ ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യെ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​മെ​ന്നും മ​ന്ത്രി അ​നി​ൽ പ​റ​ഞ്ഞു.
ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള എം.​എ​ൻ. സ​ര​സ​മ്മ​യ്ക്ക് ന​ൽ​കി ആ​ദ്യ വി​ല്പ​ന ന​ട​ത്തി. പ​ള​ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ശീ​ല​കു​ഞ്ഞ​മ്മ​ക്കു​റു​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ.​പി. സ​ന്തോ​ഷ്, വാ​ർ​ഡം​ഗം ശൈ​ല​ജ പു​ഷ്പ​ൻ, സ​പ്ലൈ​കോ ജ​ന​റ​ൽ മാ​നേ​ജ​ർ ടി.​പി. സ​ലീം​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.