ലോ​ട്ട​റി ന​ന്പ​ർ തി​രു​ത്തി പ​ണം കൈ​പ്പ​റ്റി​യ​യാ​ൾ പി​ടി​യി​ൽ
Sunday, January 16, 2022 11:32 PM IST
അ​ടൂ​ർ: ലോ​ട്ട​റി ടി​ക്ക​റ്റി​ലെ ന​ന്പ​ർ തി​രു​ത്തി സ​മ്മാ​ന​മു​ണ്ടെ​ന്ന പേ​രി​ൽ വി​ല്പ​ന​ക്കാ​രെ ക​ബ​ളി​പ്പി​ച്ച​യാ​ളെ പി​ടി​കൂ​ടി.

കൊ​ല്ലം ക​രി​ക്കോ​ട് ബ്ലാ​ത്തൂ​ർ വീ​ട്ടി​ൽ ഷാ​ജ് (52)നെ​യാ​ണ് ഏ​നാ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പു​തു​വ​ലി​ലു​ള്ള ലോ​ട്ട​റി ക​ച്ച​വ​ട​ക്കാ​ര​നാ​യ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

ന​ന്പ​ർ തി​രു​ത്തി​യ ലോ​ട്ട​റി ന​ല്കി സ​മ്മാ​നം അ​ടി​ച്ചു​വെ​ന്ന് പ​റ​ഞ്ഞ് പ​ണം വാ​ങ്ങി ഇ​യാ​ൾ ക​ട​ന്ന് ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ലോ​ട്ട​റി ടി​ക്ക​റ്റി​ന്‍റെ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് നോ​ക്കി​യ​പ്പോ​ഴാ​ണ് ന​ന്പ​ർ തി​രു​ത്തി​യ​താ​ണെ​ന്ന് മ​ന​സി​ലാ​യ​ത്.

തു​ട​ർ​ന്ന് ഹാ​ഹു​ൽ ഹ​മീ​ദ് ഷാ​ജി​നെ തി​ര​ക്കി ഇ​റ​ങ്ങു​ക​യും ഏ​നാ​ത്ത് വ​ച്ച് കാ​ണു​ക​യും ചെ​യ്തു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​ൽ ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.
അ​ക്കം തി​രു​ത്തി 2000 രൂ​പ സ​മ്മാ​നം അ​ടി​ച്ച ന​ന്പ​രി​ലു​ള്ള ലോ​ട്ട​റി ഹാ​ഹു​ൽ ഹ​മീ​ദി​ന് ന​ല്കി 1300 രൂ​പ പ​ണ​മാ​യി ഷാ​ജ് വാ​ങ്ങു​ക​യും ബാ​ക്കി ന​ല്കാ​ൻ ഷാ​ഹു​ൽ ഹ​മീ​ദി​ന്‍റെ കൈ​വ​ശം പ​ണം തി​ക​യാ​ത്ത​തി​നാ​ൽ 700 രൂ​പ​യു​ടെ ലോ​ട്ട​റി ടി​ക്ക​റ്റു​മാ​ണ് ന​ല്കി​യ​ത്.